അവസാന ഓവര്‍ വരെ ആവേശം, ഹാര്‍ദ്ദിക്കിന്റെ പോരാട്ടം പാഴായി, ലഖ്‌നൗവിന് '27 കോടി' ജയം
ഐപിഎല്ലില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്. അവസാന ഓവര്‍ വരെ ആവേശകരമായ മത്സരത്തില്‍ 12 റണ്‍സിനാണ് മുംബൈയെ ലഖ്‌നൗ കീഴടക്കിയത്. ലഖ്നൗ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.
മുംബൈയുടെ പോരാട്ടത്തിന് ഊര്‍ജ്ജം നല്‍കിയത് സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയും (67 റണ്‍സ്) നമാന്‍ ദിറിന്റെ മികച്ച ഇന്നിംഗ്സുമായിരുന്നു (46 റണ്‍സ്). തിലക് വര്‍മ്മ 25 റണ്‍സും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 28 റണ്‍സും നേടി പൊരുതിനോക്കിയെങ്കിലും വിജയം മാത്രം അകന്നുനിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. നിശ്ചിത 20 ഓവറില്‍ അവര്‍ 203 റണ്‍സ് അടിച്ചെടുത്തു.
ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിന്റെ വെടിക്കെട്ട് ബാറ്റിംഗും (31 പന്തില്‍ 60 റണ്‍സ്, 2 സിക്‌സറുകള്‍, 9 ഫോറുകള്‍) എയ്ഡന്‍ മാര്‍ക്രാമിന്റെ മികച്ച അര്‍ധസെഞ്ച്വറിയുമാണ് (38 പന്തില്‍ 53 റണ്‍സ്, 4 സിക്‌സറുകള്‍, 2 ഫോറുകള്‍) ലഖ്നൗവിന് മികച്ച അടിത്തറ നല്‍കിയത്. മധ്യനിരയില്‍ ആയുഷ് ബദോനി (19 പന്തില്‍ 30 റണ്‍സ്), ഡേവിഡ് മില്ലര്‍ (14 പന്തില്‍ 27 റണ്‍സ്) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ റിഷഭ് പന്ത് ഈ മത്സരത്തിലും നിരാശപ്പെടുത്തി.
അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് തങ്ങളുടെ പോരാട്ടവീര്യം കൊണ്ടാണ് വിജയം സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ് മികച്ച രീതിയില്‍ പിന്തുടര്‍ന്നെങ്കിലും നിര്‍ണായക ഘട്ടങ്ങളില്‍ ലഖ്നൗ ബൗളര്‍മാര്‍ കളി നിയന്ത്രിക്കുകയായിരുന്നു. ഈ വിജയം ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നതില്‍ സംശയമില്ല.