മഞ്ഞപ്പടയ്ക്ക് വൈക്കിംഗ് ക്ലാപ് നല്‍കാതെ ബ്ലാസ്റ്റേഴ്‌സ്, കുപിതനായി ലൂണ താരങ്ങളെ തിരിച്ചുവിളിച്ചു
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ത്രസിപ്പിക്കുന്ന വിജയമാണല്ലോ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. നോഹ സദൗയിയുടെ അവസാന നിമിഷ ഗോളിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും വിജയം.
സാധാരണ കേരള ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടിലൊരു മത്സരം വിജയിക്കുകയാണേല്‍ ആരാധക കൂട്ടായിമയായ മഞ്ഞപ്പടക്കൊപ്പം താരങ്ങള്‍ വൈക്കിംഗ് ക്ലാപ് നടത്താറുണ്ട്. പക്ഷെ ബ്ലാസ്റ്റേഴ്സ് ഇത്തവണ വൈക്കിംഗ് ക്ലാപ് നടത്തിയിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ആരാധക കൂട്ടായിമയായ കേരള ബ്ലാസ്റ്റേഴ്സ് ആര്‍മിക്കൊപ്പമാണ്.
ഇതിനൊരു കാരണവുമുണ്ട്. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ വൈക്കിംഗ് ക്ലാപ് ആഘോഷിക്കാനായി മഞ്ഞപ്പടയുടെ അടുത്തേക്ക് ചെന്നപ്പോള്‍, മഞ്ഞപ്പട മാനേജ്‌മെന്റിനെ പുറത്തക്കുക എന്ന രീതിയില്‍ ചാന്റ് ചെയ്യുകയായിരുന്നു.
ഇതില്‍ കുപിതനായ ക്യാപ്റ്റന്‍ ലൂണ മറ്റ് താരങ്ങളെ തിരിച്ചു വിളിക്കുകയും വെസ്റ്റ് ഗാലറിയിലുള്ള കേരള ബ്ലാസ്റ്റേഴ്സ് ആര്‍മിയുടെ അടുത്തേക്ക് പോവുകയും വൈക്കിംഗ് ക്ലാപ് നടത്തുകയുമായിരുന്നെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ആണ് മഞ്ഞപ്പട നടത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് ജയിച്ച് തുടങ്ങിയിട്ടും മഞ്ഞപ്പട ഇത്തരമൊരു പ്രതിഷേധം നടത്തുന്നത് ഒരു വിഭാഗം ആരാധകരെ പ്രകോപിപ്പിക്കുന്നുണ്ട്.