Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

കണ്ണുതള്ളുന്ന കോടികള്‍, രോഹിത്തിനടക്കം നാല് താരങ്ങള്‍ക്ക് കൂറ്റന്‍ സമ്മാനത്തുക പ്രഖ്യാപിച്ചു

06:31 PM Jul 05, 2024 IST | admin
Updated At : 06:31 PM Jul 05, 2024 IST
Advertisement

ടി20 ലോകകിരീടം സ്വന്തമാക്കിയ മഹാരാഷ്ട്ര താരങ്ങള്‍ക്ക് കോടികള്‍ സമ്മാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ബാറ്റര്‍മാരായ സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, യശസ്വി ജയ്സ്വാള്‍, ബൗളിംഗ് കോച്ച് എന്നിവര്‍ക്കാണ മഹാരാഷ്ട്ര മുഖ്യമന്ത്രി കോടികള്‍ സമ്മാനം പ്രഖ്യാപിച്ചത്.

Advertisement

ഇന്ത്യന്‍ ടീമിന്റെ വിജയത്തെ മുഖ്യമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു. മഹാരാഷ്ട്രന്‍ താരങ്ങളെ മുഖ്യമന്ത്രി മഹാരാഷ്ട്ര വിദാന്‍ ഭവനിലേക്ക് ക്ഷണിച്ച് ആദരിക്കുകയും ചെയ്തു. നേരത്തെ ബിസിസിഐ ലോകകപ്പ് ജേതാക്കള്‍ക്ക് 125 കോടി രൂപ സമ്മാനം നല്‍കിയിരുന്നു.

Advertisement

കഴിഞ്ഞ ദിവസമാണ് ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം ഡല്‍ഹിയില്‍ വിമാനിറങ്ങിയത്. അവിടെ പ്രധാനമന്ത്രിയെ കണ്ട ഇന്ത്യന്‍ താരങ്ങള്‍ പിന്നീട് മുംബൈയില്‍ ആരാധകര്‍ക്കായി തുറന്ന ബസില്‍ വിക്ടറി പരേഡ് നടത്തുകയും ചെയ്തിരുന്നു.

ആയിരക്കണക്കിന് ആരാധകരാണ് താരങ്ങളെ കാണാന്‍ മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടിയത്. ശേഷം താരങ്ങള്‍ വാംഗഡെ സ്റ്റേഡിയത്തിലെത്തി ബിസിസിഐയുടെ അഭിനന്ദനങ്ങളും സമ്മാനത്തുകയും ഏറ്റുവാങ്ങി.

നേരത്തെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചാണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്. ഏഴ് റണ്‍സിനായിരുന്നു ആവേശകരമായ മത്സരത്തില്‍ ഇന്ത്യയുടെ ജയം

Advertisement
Next Article