ഋതുരാജിനെ പൂട്ടിയപ്പോൾ ത്രിപാഠി വില്ലനായി; ത്രില്ലറിൽ കേരളത്തിന് തോൽവി
ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ കേരളത്തെ അവസാന ഓവർ ത്രില്ലറിൽ മറികടന്ന് മഹാരാഷ്ട്ര . ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര 19.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടി വിജയിച്ചു.
രോഹൻ കുന്നുമ്മൽ (45), മുഹമ്മദ് അസറുദ്ദീൻ (40), സച്ചിൻ ബേബി (40) എന്നിവരാണ് കേരളത്തിന്റെ ടോപ് സ്കോറർമാർ. രാഹുൽ ത്രിപാതി (44), അസിം കാസി (32), ദിവ്യാങ് ഹിംഗനേക്കർ (43*) എന്നിവർ മഹാരാഷ്ട്രയ്ക്കുവേണ്ടി തിളങ്ങി. കേരള നായകൻ സഞ്ജു സാംസൺ 15 പന്തിൽ 19 റൺസുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചപ്പോൾ, മഹാരാഷ്ട്ര നായകൻ ഋതുരാജ് ഗെയ്ക്ക്വാദ് മൂന്ന് പന്തുകൾ നേരിട്ട് വെറും ഒരു റൺസ് മാത്രം നേടി നിരാശ സമ്മാനിച്ചു.
ബൗളിംഗ് പ്രകടനം:
- കേരളം:
- അഖിൽ സ്കറിയ: 3.5 ഓവറിൽ 43 റൺസ്, 0 വിക്കറ്റ്
- എം.ഡി. നിധീഷ്: 4 ഓവറിൽ 35 റൺസ്, 2 വിക്കറ്റുകൾ
- വിനോദ് കുമാർ:: 4 ഓവറിൽ 37 റൺസ്, 1 വിക്കറ്റ്
- സിജോമോൻ ജോസഫ്: 4 ഓവറിൽ 42 റൺസ്, 2 വിക്കറ്റുകൾ
- അബ്ദുൾ ബാസിത്ത്: 4 ഓവറിൽ 26 റൺസ്, 1 വിക്കറ്റ്
- മഹാരാഷ്ട്ര:
- അർഷിൻ കുൽക്കർണി: 4 ഓവറിൽ 35 റൺസ്, 2 വിക്കറ്റുകൾ
- ദിവ്യാങ് ഹിംഗനേക്കർ: 3 ഓവറിൽ 24 റൺസ്, 2 വിക്കറ്റുകൾ
പുറത്താവാതെ 43 റൺസും, മൂന്ന് ഓവറുകൾ എറിഞ്ഞു വെറും 24 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ദിവ്യാങ് ഹിംഗനേക്കർ മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടി.
കൂടുതൽ വിവരങ്ങൾ:
- സ്കോർ: കേരളം 187/7 (20 ഓവറുകൾ), മഹാരാഷ്ട്ര 189/6 (19.5 ഓവറുകൾ)
- ഫലം: മഹാരാഷ്ട്ര 4 വിക്കറ്റിന് വിജയിച്ചു.
- മാൻ ഓഫ് ദ മാച്ച്: ദിവ്യാങ് ഹിംഗനേക്കർ (മഹാരാഷ്ട്ര)
ഗ്രൂപ്പ് ഇയിലെ രണ്ടാം റൗണ്ട് മത്സരമാണിത്. ആദ്യ റൗണ്ടിൽ കേരളം സർവീസസിനെയും മഹാരാഷ്ട്ര നാഗാലാൻഡിനെയും പരാജയപ്പെടുത്തിയിരുന്നു.
കേരളം vs മഹാരാഷ്ട്ര: ലൈവ് സ്ട്രീമിംഗ്
സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങൾ ജിയോ സിനിമ ആപ്പിലും വെബ്‌സൈറ്റിലും തത്സമയം കാണാം.
കേരളത്തിന്റെ പ്ലേയിംഗ് ഇലവൻ:
സഞ്ജു സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ, സച്ചിൻ ബേബി, വിഷ്ണു വിനോദ്, സൽമാൻ നിസാർ, അബ്ദുൾ ബാസിത്, അഖിൽ സ്‌കറിയ, സിജോമോൻ ജോസഫ്, വിനോദ് കുമാർ, നിധീഷ് എം ഡി
മഹാരാഷ്ട്രയുടെ പ്ലേയിംഗ് ഇലവൻ:
റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), അർഷിൻ കുൽക്കർണി, രാഹുൽ ത്രിപാദി, ധനരാജ് ഷിൻഡെ, രാമകൃഷ്ണ ഘോഷ്, നിഖിൽ നായിക് (വിക്കറ്റ് കീപ്പർ), ദിവ്യാങ് ഹിംഗനേക്കർ, അസിം കാസി, സത്യജീത് ബച്ചാവ്, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി