Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ചാമ്പ്യന്‍സ് ട്രോഫിയില്‍ വീണ്ടും ട്വിസ്റ്റ്, കളി തന്നെ മാറിയേക്കും

02:01 PM Dec 12, 2024 IST | Fahad Abdul Khader
UpdateAt: 02:01 PM Dec 12, 2024 IST
Advertisement

അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയെ ചുറ്റിപ്പറ്റിയുള്ള വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല. മത്സരത്തിന്റെ ഷെഡ്യൂള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ചതോടെയാണ് ടൂര്‍ണമെന്റ് ഷെഡ്യൂളുകള്‍ അിമുടി താളം തെറ്റാന്‍ തുടങ്ങിയത്.

Advertisement

ഇതോടെ ഇന്ത്യക്ക് ദുബായില്‍ മത്സരങ്ങള്‍ കളിക്കാന്‍ കഴിയുന്ന ഒരു 'ഹൈബ്രിഡ്' ഫോര്‍മുല നിര്‍ദ്ദേശിക്കപ്പെട്ടു, പക്ഷേ ഇതുവരെ ഇക്കാര്യത്തിലും ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. ഡിസംബറില്‍ ഒരു ഐസിസി യോഗം നടക്കേണ്ടതായിരുന്നു, എന്നാല്‍ ടൂര്‍ണമെന്റിനെ കുറിച്ചുളള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം അത് മാറ്റിവയ്‌ക്കേണ്ടിവന്നു.

അതെസമയം പ്രമുഖ കാകിയ മാധ്യമമായ ക്രിക്കബസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ കാലതാമസം ചാമ്പ്യന്‍സ് ട്രോഫിയെ പതിവ് ഏകദിന ഫോര്‍മാറ്റില്‍ നിന്ന് ഒരു ടി20 ടൂര്‍ണമെന്റാക്കി മാറ്റാന്‍ ഇടയാക്കിയേക്കും എന്നാണ്. ഇതോടെ ചാമ്പ്യന്‍സ് ട്രോഫി ടി20 ടൂര്‍ണമെന്റായി മാറു.

Advertisement

'ഈ അനിശ്ചിതത്വം തുടരുകയാണെങ്കില്‍, ചാമ്പ്യന്‍സ് ട്രോഫിയെ ഒരു ടി20 ഫോര്‍മാറ്റിലേക്ക് മാറ്റണമെന്ന ആഹ്വാനം ചില പങ്കാളികള്‍ പുനരുജ്ജീവിപ്പിച്ചേക്കാം, അത് ഏകദിനങ്ങളേക്കാള്‍ എളുപ്പത്തിലും വേഗത്തിലും വിപണനം ചെയ്യാന്‍ കഴിയുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി സംഘടിപ്പിക്കുന്നതിനുള്ള രീതിയില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ അത് പാകിസ്ഥാന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യങ്ങല്‍ ചൂണ്ടിക്കാട്ടി ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറിയാലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് കനത്ത തിരിച്ചടിയാകുക. വരുമാന നഷ്ടത്തിന് പുറമെ കേസുകളും അന്താരാഷ്ട്ര ഒറ്റപ്പെടലും പാകിസ്ഥാന്‍ നേരിടേണ്ടിവരും.

ഹൈബ്രിഡ് മോഡല്‍ ഐസിസിയും ബിസിസിഐയും പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ലെങ്കില്‍ പിസിബിക്ക് പിന്മാറുക എന്നത് എളുപ്പമുള്ള തീരുമാനമായിരിക്കില്ലെന്നാണ് ഐസിസി ഇവന്റുകളുടെ സംഘാടനത്തില്‍ നല്ല പരിചയമുള്ള ഒരു മുതിര്‍ന്ന ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ബുധനാഴ്ച പിടിഐയോട് പറഞ്ഞത്.

'പാകിസ്ഥാന്‍ ഐസിസിയുമായി ഒരു ഹോസ്റ്റ് കരാര്‍ ഒപ്പിട്ടു എന്നു മാത്രമല്ല, പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റെല്ലാ രാജ്യങ്ങളെയും പോലെ, ഐസിസിയുമായി ഒരു നിര്‍ബന്ധിത അംഗങ്ങളുടെ പങ്കാളിത്ത കരാറും (എംപിഎ) ഒപ്പിട്ടിട്ടുണ്ട്,' അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരിച്ചു.

'ഒരു അംഗരാജ്യം ഒരു ഐസിസി പരിപാടിയില്‍ കളിക്കുന്നതിനുള്ള എംപിഎ ഒപ്പിട്ടതിന് ശേഷം മാത്രമേ ഐസിസി പരിപാടികളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പങ്ക് ലഭിക്കാന്‍ അര്‍ഹതയുള്ളൂ. ഏറ്റവും പ്രധാനമായി, ഐസിസി അതിന്റെ എല്ലാ പരിപാടികള്‍ക്കുമായി ഒരു പ്രക്ഷേപണ കരാര്‍ ഒപ്പിട്ടപ്പോള്‍, ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെയുള്ള അവരുടെ പരിപാടികളില്‍ കളിക്കാന്‍ എല്ലാ ഐസിസി അംഗങ്ങളും ലഭ്യമാണെന്ന് അത് ഉറപ്പ് നല്‍കിയിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.

Advertisement
Next Article