സഞ്ജുവിനെ പരിഹസിക്കാന്‍ വരട്ടെ, പുറത്തായത് ജാന്‍സന്റെ നൂറ്റാണ്ടിന്റെ പന്തില്‍
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം തവണയും പൂജ്യത്തിന് പുറത്തായതോടെ സഞ്ജുവിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
എന്നാല്‍ ഇത്തവണ സഞ്ജുവിനെ പൂര്‍ണമായി കുറ്റപ്പെടുത്താനാവില്ല. മാര്‍ക്കോ ജാന്‍സന്‍ എറിഞ്ഞ അവിശ്വസനീയമവും തിമനോഹരമായ പന്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം.
മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി ഓപ്പണിംഗിനിറങ്ങിയ സഞ്ജുവിനെ രണ്ടാം പന്തില്‍ തന്നെ ജാന്‍സണ്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ലെങ്ത് ബോളില്‍ സ്‌ക്വയര്‍ ലെഗിലേക്ക് അടിച്ചെങ്കിലും റണ്‍ ഔട്ട് സാധ്യത കണ്ട് സഞ്ജു സിംഗിളെടുത്തില്ല. തൊട്ടടുത്ത പന്ത് മിഡില്‍ സ്റ്റമ്പിലേക്ക് വളഞ്ഞുവന്നു.
വെറും 87 കിലോമീറ്റര്‍ വേഗതയിലെത്തിയ പന്ത് 33.15 ഡിഗ്രി സ്വിങ് ചെയ്തതോടെ പ്രതികരിക്കാന്‍ സഞ്ജുവിന് സമയം ലഭിച്ചില്ല.
മത്സരത്തിലുടനീളം മികച്ച പന്തുകളാണ് ജാന്‍സണ്‍ എറിഞ്ഞത്. മറ്റ് ബൗളര്‍മാര്‍ റണ്‍സ് വഴങ്ങുമ്പോള്‍ ജാന്‍സണ്‍ നാല് ഓവറില്‍ വെറും 27 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അവസാന ഓവറില്‍ നാല് റണ്‍സ് മാത്രം വിട്ടുകൊടുത്തും ജാന്‍സണ്‍ തിളങ്ങി.
അതെസമയം മത്സരത്തില്‍ ഇന്ത്യ ആവേശ ജയം സ്വന്തമാക്കി. തിലക വര്‍മ്മയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ദക്ഷിനാഫ്രിക്കയ്ക്ക് 208 റണ്‍സ് എടുക്കാനെ ആയുളളു. ഇതോടെ 11 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.