For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

കൊഹ്‌ലിയെ 'GOAT' എന്ന് വാഴ്ത്തി ഓസീസ് മാധ്യമങ്ങൾ; മെരുക്കാൻ ഒരു വഴിയുണ്ടെന്ന് മഗ്രാത്ത്

10:30 AM Nov 17, 2024 IST | admin
UpdateAt: 10:34 AM Nov 17, 2024 IST
കൊഹ്‌ലിയെ  goat  എന്ന് വാഴ്ത്തി ഓസീസ് മാധ്യമങ്ങൾ  മെരുക്കാൻ ഒരു വഴിയുണ്ടെന്ന് മഗ്രാത്ത്

ബോർഡർ-ഗാവസ്‌കർ ട്രോഫി പരമ്പര തുടങ്ങാനിരിക്കെ ഓസ്‌ട്രേലിയയിൽ എല്ലാം കോഹ്ലി മയമാണ്.. ഇന്ത്യൻ സൂപ്പർതാരത്തിന് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി വാഴ്ത്തി ആഘോഷത്തിലാണ് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ. എന്നാൽ ഇന്ത്യൻ സൂപ്പർ താരത്തിന് പരമ്പര അത്ര എളുപ്പപ്പമാവില്ലെന്ന് ഓസ്ട്രേലിയൻ ഇതിഹാസ പേസർ ഗ്ലെൻ മക്‌ഗ്രാത്ത് അഭിപ്രായപ്പെട്ടു. കോലി വൈകാരികമായി മത്സരത്തെ സമീപിക്കുന്ന താരമാണെന്നും തുടക്കത്തിൽ തന്നെ കുറച്ച് മോശം സ്കോറുകൾ നേരിട്ടാൽ അദ്ദേഹത്തിന് സമ്മർദ്ദം അനുഭവപ്പെട്ടേക്കാമെന്നും മക്‌ഗ്രാത്ത് പറയുന്നു.

ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ കോലിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടില്ല. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ അദ്ദേഹം അമ്പേ പരാജയപ്പെട്ടു. ബ്ലാക്ക് ക്യാപ്‌സിനെതിരായ പരമ്പരയിൽ 100 റൺസിൽ താഴെ മാത്രമാണ് കോലി ആകെ നേടിയത്. ഈ വർഷം 6 മത്സരങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ ശരാശരി വെറും 22.72 ആണ്.

Advertisement

കോഡ് സ്‌പോർട്‌സിന്റെ ഡാനിയൽ ചെർണിയോട് സംസാരിക്കവെ, ഓസ്ട്രേലിയ കോലിയെ മയമില്ലാതെ നേരിടുകയും കോലിക്ക് തന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുകയും ചെയ്താൽ, അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് മക്‌ഗ്രാത്ത് പറയുന്നു. എന്നിരുന്നാലും, കോലിയുടെ തുടക്കം മികച്ചതല്ലെങ്കിൽ അദ്ദേഹത്തിന് സമ്മർദ്ദം അനുഭവപ്പെട്ടേക്കാമെന്ന് മക്‌ഗ്രാത്ത് കൂട്ടിച്ചേർത്തു.

"കോഹ്ലി വളരെ വൈകാരികമായി മത്സരത്തെ സമീപിക്കുന്ന ഒരു കളിക്കാരനാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹം ഉയർന്നു നിൽക്കുമ്പോൾ, അയാളെ വെല്ലാൻ ലോകത്ത് ആർക്കും കഴിയില്ല. എന്നാൽ, അദ്ദേഹം താഴേക്ക് പോകുമ്പോൾ, ആ കൊഹ്‌ലിയെ നമുക്ക് കാണാൻ കഴിയില്ല." മഗ്രാത്ത് കൂട്ടിച്ചേർത്തു..

ആക്രമണോത്സുകമായ സമീപനത്തിലൂടെ ആദ്യ പന്തുകളിൽ തന്നെ കൊഹ്‌ലിയെ മെരുക്കാൻ ശ്രമിക്കണമെന്നാണ് ഓസീസ് ബൗളർമാർക്ക് മഗ്രാത്തിന്റെ ഉപദേശം. അങ്ങനെ സംഭവിച്ചാൽ പരമ്പരയിലെ പിന്നീടുള്ള മത്സരങ്ങളിലും കോഹ്ലി വലിയ വെല്ലുവിളിയാവില്ല എന്ന് മഗ്രാത്ത് കരുതുന്നു .

ഇന്ത്യയുടെ മേൽ സമ്മർദ്ദം ചെലുത്തുക:

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തോറ്റതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ബിജിടി പര്യടനത്തിനെത്തുന്നത്. ഓസ്ട്രേലിയയ്ക്ക് പരമ്പരയിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ ആവശ്യമായ ആയുധങ്ങളുണ്ടെന്ന് മക്‌ഗ്രാത്ത് കരുതുന്നു. ഇന്ത്യയുടെ മേൽ സമ്മർദ്ദം ചെലുത്തുകയും അവർ വെല്ലുവിളി ഏറ്റെടുക്കുമോ എന്ന് കാണുകയും വേണം എന്നും അദ്ദേഹം പറഞ്ഞു.

Advertisement

നവംബർ 22 ന് പെർത്തിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബിജിടി പരമ്പര ആരംഭിക്കുന്നത്.

Advertisement
Advertisement