42ാം വയസ്സില്‍ ഐപിഎല്‍ അരങ്ങേറ്റത്തിന് ആന്‍ഡേഴ്‌സണ്‍, സൂപ്പര്‍ താരം വിട്ടുനില്‍ക്കുന്നു
ഐപിഎല്ലിന്റെ പുതിയ സീസണില്‍ ബെന്‍ സ്റ്റോക്സ് കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. താരലേലത്തിനുള്ള താരങ്ങളുടെ പട്ടികയില്‍ സ്റ്റോക്സിന്റെ പേരില്ല. 2022ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്റെ ഭാഗമായിരുന്ന സ്റ്റോക്സിന് പരിക്കും ജോലിഭാരവും കാരണം കഴിഞ്ഞ രണ്ട് സീസണുകളിലും കളിക്കാനായില്ല.
അതേസമയം, ഇംഗ്ലണ്ട് മുന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ ഐപിഎല്‍ ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 42 വയസ്സുള്ള ആന്‍ഡേഴ്സണ്‍ ഒരിക്കലും ഐപിഎല്ലില്‍ കളിച്ചിട്ടില്ല.
നവംബര്‍ 24, 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ വെച്ചാണ് ഐപിഎല്‍ മെഗാ ലേലം നടക്കുക. 1574 താരങ്ങളാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 1165 പേര്‍ ഇന്ത്യക്കാരും 409 പേര്‍ വിദേശികളുമാണ്.
ലേലത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ താരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവരാണ് (91 പേര്‍). ഓസ്ട്രേലിയയില്‍ നിന്ന് 76 പേരും ഇംഗ്ലണ്ടില്‍ നിന്ന് 52 പേരും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇറ്റലിയില്‍ നിന്നുള്ള ഒരു താരവും ലേലത്തില്‍ ഇടം നേടിയിട്ടുണ്ട്.
ഐപിഎല്‍ ലേലത്തില്‍ രണ്ട് കോടി വിഭാഗത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍
കെ എല്‍ രാഹുല്‍, പന്ത്, ശ്രേയസ്, അശ്വിന്‍, ചഹാല്‍, ഷമി, ഖലീല്‍, ദീപക് ചഹാര്‍, വെങ്കിടേഷ് അയ്യര്‍, അവേഷ്, ഇഷാന്‍, മുകേഷ്, ഭുവി, പ്രസിദ്ധ്, നടരാജന്‍, പടിക്കല്‍, ക്രുണാല്‍, ഹര്‍ഷല്‍, അര്‍ഷ്ദീപ്, വാഷിംഗ്ടണ്‍, ശാര്‍ദുല്‍, സിറാജ്, ഉമേഷ്
ഐപിഎല്‍ ലേലത്തിലെ 2 കോടി അടിസ്ഥാന വിലയുള്ള വിദേശ താരങ്ങള്‍:
സ്റ്റാര്‍ക്ക്, സ്മിത്ത്, ബെയര്‍സ്റ്റോ, അറ്റ്കിന്‍സണ്‍, ബട്ലര്‍, റബാഡ, മാക്‌സ്വെല്‍, മാര്‍ക്ക് വുഡ്, ആര്‍ച്ചര്‍. ധവിശേഷ് റോയ്, ഹിന്ദുസ്ഥാന്‍ ടൈംസ്പ