ഓസീസ് തീര്‍ന്നടാ… അവരുടെ മനോവീര്യം തകര്‍ക്കുന്ന ആഘോഷമാണ് നിതീഷ് നടത്തിയത്
നാലാം ടെസ്റ്റില്‍ ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് രക്ഷിച്ചത് നിതീഷ് കുമാര്‍ റെഡ്ഡിയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്റെയും തകര്‍പ്പന്‍ പ്രകടനമാണ്. ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറി നേടിയ നിതീഷ്, ആഘോഷം അല്ലു അര്‍ജുന്റെ പുഷ്പ സ്റ്റൈലില്‍ ആക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
81 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്സും സഹിതം അര്‍ധ സെഞ്ച്വറി നേടിയ നിതീഷ്, തുടര്‍ന്ന് ബാറ്റുകൊണ്ട് പുഷ്പ സ്റ്റൈലിലുള്ള ആഘോഷം കാഴ്ചവെച്ചു. സോഷ്യല്‍ മീഡിയയില്‍ ഈ ആഘോഷം വൈറലായി മാറിയിരിക്കുകയാണ്.
എട്ടാം വിക്കറ്റില്‍ വാഷിംഗ്ടണ്‍ സുന്ദറിനൊപ്പം ചേര്‍ന്ന് നിതീഷ് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 85 റണ്‍സുമായി നിതീഷും 39 റണ്‍സുമായി സുന്ദറും പുറത്താകാതെ നില്ക്കുന്നു.
മൂന്നാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. ആദ്യ സെഷനില്‍ റിഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (17) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.
ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 474 റണ്‍സ് നേടിയിരുന്നു. ഇന്ത്യയുടെ മറുപടിയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (3), കെ.എല്‍ രാഹുല്‍ (21) എന്നിവര്‍ വേഗത്തില്‍ പുറത്തായി. എന്നാല്‍, ജയ്സ്വാള്‍ (82) വിരാട് കോഹ്ലി (22) കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റി.
നാലാം ദിവസം അവസാനിക്കാന്‍ പത്ത് ഓവര്‍ മാത്രം ബാക്കി നില്‍ക്കെ ജയ്സ്വാള്‍ റണ്ണൗട്ടായത് ഇന്ത്യയെ വീണ്ടും പ്രതിസന്ധിയിലാക്കി.