കിവീസിനെതിരെ തകര്‍പ്പന്‍ പ്രകടനം, സുന്ദറിനെ സ്വന്തമാക്കാന്‍ അപ്രതീക്ഷിത പോര്
ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ മിന്നും പ്രകടനത്തിന് ശേഷം വാഷിംഗ്ടണ്‍ സുന്ദറിനെ സ്വന്തമാക്കാന്‍ ഐപിഎല്‍ ടീമുകളുടെ അപ്രതീക്ഷിത പോര്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ സുന്ദറിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകളാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ സീസണില്‍ വെറും രണ്ട് മത്സരങ്ങളില്‍ മാത്രം കളത്തിലിറങ്ങിയ സുന്ദറിനെ ഹൈദരാബാദ് നിലനിര്‍ത്താന്‍ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ്് സുന്ദറിനായി മറ്റ് ഐപിഎല്‍ ടീമുകള്‍ വലവിരിച്ചിരിക്കുന്നത്.
ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന ഓള്‍റൗണ്ടറാണ് സുന്ദര്‍. അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിച്ച രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനെ തേടുന്ന ചെന്നൈയും, പ്രായമായ പീയൂഷ് ചൗളയ്ക്ക് പകരക്കാരനെ ആഗ്രഹിക്കുന്ന മുംബൈയും സുന്ദറിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു.
അകെസമയം റാഷിദ് ഖാനെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഗുജറാത്ത്, നൂര്‍ അഹമ്മദിനൊപ്പം സ്പിന്‍ നിര ശക്തിപ്പെടുത്താനാണ് സുന്ദറിനെ ലക്ഷ്യമിടുന്നത്. ഏത് ടീമിന്റെ ജേഴ്‌സിയിലാകും സുന്ദര്‍ അടുത്ത ഐപിഎല്‍ സീസണില്‍ കളിക്കുക എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.