For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

മലയാളികള്‍ക്ക് പൂക്കാലം, ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി മറ്റൊരു കേരള താരം കൂടി

04:23 PM Nov 19, 2024 IST | Fahad Abdul Khader
UpdateAt: 04:23 PM Nov 19, 2024 IST
മലയാളികള്‍ക്ക് പൂക്കാലം  ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി മറ്റൊരു കേരള താരം കൂടി

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം മിന്നു മണി ടീമില്‍ ഇടംപിടിച്ചതാണ് ഏറ്റവും വലിയ സവിശേഷത.

വയനാട് സ്വദേശിയായ മിന്നു ഒരു ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നത്.

Advertisement

അതെസമയം ഷഫാലി വര്‍മയെയും ശ്രേയങ്ക പാട്ടീലിനെയും ഒഴിവാക്കിയ സെലക്ടര്‍മാര്‍ ഹര്‍ലീന്‍ ഡിയോള്‍, പ്രിയ മിശ്ര, റിച്ച ഘോഷ് എന്നിവരെ ടീമിലെത്തിച്ചു. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര നേടിയ ടീമിലെ അഞ്ച് താരങ്ങള്‍ക്ക് ഇത്തവണ അവസരം ലഭിച്ചില്ല.

ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള പരമ്പര ഡിസംബര്‍ 5ന് ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങള്‍ ബ്രിസ്‌ബേനിലും അവസാന മത്സരം പെര്‍ത്തിലും നടക്കും.

Advertisement

മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീം : ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രിയ പുനിയ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), തേജല്‍ ഹസബ്‌നിസ്, ദീപ്തി ശര്‍മ, മിന്നു മണി, പ്രിയ മിശ്ര, രാധാ യാദവ്, ടിറ്റാസ് സാധു, അരുന്ധതി റെഡ്ഡി, രേണുക സിങ് താക്കൂര്‍, സൈമ താക്കൂര്‍

Advertisement
Advertisement