ഒടുവില്‍ അര്‍ഹിച്ചവരുടെ കൈയ്യില്‍, മുഹമ്മദ് റിസ് വാന്‍ പാക് നായകന്‍
പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി മുഹമ്മദ് റിസ്വാന്‍ നിയമിതനായി. ഓസ്‌ട്രേലിയ, സിംബാബ്വെ എന്നിവര്‍ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളില്‍ റിസ്വാന്‍ ടീമിനെ നയിക്കും.
സല്‍മാന്‍ അലി ആഗയാണ് ഉപനായകന്‍. റിസ്വാന് പിസിബിയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി ഉറപ്പ് നല്‍കി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍ ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ തിരിച്ചെത്തും. നവംബര്‍ 4 ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളുമുണ്ട്.
നവംബര്‍ 24ന് ആരംഭിക്കുന്ന സിംബാബ്വെ പരമ്പരയില്‍ ബാബറിനും അഫ്രീദിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. പിസിബിയെ വിമര്‍ശിച്ച ഫഖര്‍ സമാനെ എല്ലാ ടീമുകളില്‍ നിന്നും ഒഴിവാക്കി.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള പാകിസ്താന്‍ ടീം: ആമിര്‍ ജമാല്‍, അബ്ദുള്ള ഷെഫീക്ക്, ആരാഫത്ത് മിന്‍ഹാസ്, ബാബര്‍ അസം, ഫൈസല്‍ അക്രം, ഹാരിസ് റൗഫ്, ഹസീബുള്ളാഹ് (വിക്കറ്റ് കീപ്പര്‍), കമ്രാന്‍ ?ഗുലാം, മുഹമ്മദ് ഹസ്‌നെയ്ന്‍, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് ഇര്‍ഫാന്‍ ഖാന്‍, നസീം ഷാ, സയീം അയുബ്, സല്‍മാന്‍ അലി ആഗ, ഷഹീന്‍ ഷാ അഫ്രീദി.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള പാകിസ്താന്‍ ടീം: അരാഫത്ത് മിന്‍ഹാസ്, ബാബര്‍ അസം, ഹാരിസ് റൗഫ്, ഹസീബുള്ളാഹ് (വിക്കറ്റ് കീപ്പര്‍), ജഹാന്‍ദാദ് ഖാന്‍, മുഹമ്മദ് അബാസ് അഫ്രീദി, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് ഇര്‍ഫാന്‍ ഖാന്‍, നസീം ഷാ, ഓമിര്‍ ബിന്‍ യൂസഫ്, സാഹിബസ്ദാ ഫര്‍ഹാന്‍, സല്‍മാന്‍ അലി ആ?ഗ, ഷഹീന്‍ ഷാ അഫ്രീദി, സൂഫിയാന്‍ മൊകീം, ഉസ്മാന്‍ ഖാന്‍.