ക്യാപ്റ്റനെന്നാല്‍ രാജവല്ല, ടീമംഗങ്ങളെ സേവിക്കേണ്ടവന്‍, ആദ്യ പ്രതികരിണവുമായി റിസ്‌വാന്‍
പാകിസ്താന്‍ വൈറ്റ് ബോള്‍ ടീമിന്റെ പുതിയ ക്യാപ്റ്റനായി നിയമിതനായതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പാക് താരം മുഹമ്മദ് റിസ്വാന്‍. തന്റെ നേതൃത്വശൈലി എളിമയും ടീം വര്‍ക്കും ഉള്‍ച്ചേര്‍ന്നതാണെന്നാണ് റിസ്‌വാന്‍ പറയുന്നത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ താന്‍ ഒരു രാജാവല്ലെന്നും ടീമിലെ 15 അംഗങ്ങള്‍ക്കും സേവനം ചെയ്യുക എന്നതാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
റിസ്വാന്‍ ഒരു പ്രത്യേക ഗ്രൂപ്പിന്റെ ഭാഗമാണെന്നുള്ള അഭ്യൂഹങ്ങളെ നിരാകരിക്കുകയും താന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം എന്ന ഒറ്റ ഗ്രൂപ്പിന്റെ ഭാഗമാണെന്നുമാണ് റിവ് വാന്‍ വ്യക്തമാക്കിയത്. ടീമിലെ എല്ലാ അംഗങ്ങളെയും ക്യാപ്റ്റന്മാരായി കാണുന്നതായും എല്ലാവരും ടീമിനെ നയിക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസ്‌ട്രേലിയ, സിംബാബ്‌വെ പര്യടനങ്ങള്‍ക്കുള്ള പാകിസ്താന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിസ് വാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബാബര്‍ അസമിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയതിനെത്തുടര്‍ന്ന് റിസ്വാനെ ക്യാപ്റ്റനായും സല്‍മാന്‍ അലി ആഗയെ ഉപനായകനായുമാണ പാക് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ ബാബര്‍ അസമും ഷഹീന്‍ ഷാ അഫ്രീദിയും തിരിച്ചെത്തിയപ്പോള്‍, സിംബാബ്‌വെ പര്യടനത്തില്‍ ഇരുവര്‍ക്കും ഇടമില്ല. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ച ഫഖര്‍ സമാനെ എല്ലാ ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.