സ്വര്‍ണ്ണക്കോഴിയെ കൊല്ലരുത്, ബുംറയെ ക്യാപ്റ്റനാക്കരുതെന്ന് ഇന്ത്യന്‍താരം
രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയായി ജസ്പ്രീത് ബുംറയെ ഇന്ത്യന്‍ ക്യാപ്റ്റനാക്കണമെന്ന നിര്‍ദ്ദേശത്തെ എതിര്‍ത്ത് മുന്‍ താരം മുഹമ്മദ് കൈഫ് രംഗത്ത്. ബുംറയുടെ ഫിറ്റ്‌നസും ബൗളറെന്ന പരിമിതിയും വിലയിരുത്തിയാണ് കൈഫ് ഇക്കാര്യം പറഞ്ഞത്.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് പരിക്കേറ്റ് പുറത്തായപ്പോള്‍ ബുംറയാണ് ഇന്ത്യയെ നയിച്ചത്. രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിക്കുകയും ചെയ്തു. ഇതോടെയാണ് ബുംറയെ ക്യാപ്റ്റനാക്കണമെന്ന ആവശ്യം ശക്തമായി.
എന്നാല്‍, ഒരു ബൗളറെക്കാള്‍ ബാറ്റര്‍ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാവുന്നതാണ് നല്ലതെന്നാണ് കൈഫിന്റെ അഭിപ്രായം. റിഷഭ് പന്തിനെയോ കെ എല്‍ രാഹുലിനെയോ പരിഗണിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ക്യാപ്റ്റന്‍സി ബുംറയില്‍ അധിക സമ്മര്‍ദ്ദം ഉണ്ടാക്കുമെന്നും അത് പരിക്കിന് കാരണമായേക്കാമെന്നും കൈഫ് പറഞ്ഞു. 'പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെയാകും അത്,' കൈഫ് ട്വീറ്റ് ചെയ്തു.
ബിസിസിഐ ഇക്കാര്യം രണ്ടുവട്ടം ആലോചിക്കണമെന്നും കൈഫ് ആവശ്യപ്പെട്ടു. ബുംറയെ വിക്കറ്റ് വേട്ടക്കാരനായി നിലനിര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു