ഷമിയുടെ തിരിച്ചുവരവ് ഡേറ്റ് പുറത്ത്, ടീം ഇന്ത്യയ്ക്ക് ആവേശവാര്‍ത്ത
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. 2023 നവംബര്‍ 19 ന് നടന്ന ഏകദിന ലോകകപ്പ് ഫൈനലിലാണ് മുഹമ്മദ് ഷമി അവസാനമായി ഇന്ത്യന്‍ ടീമിനായി കളിച്ചത്. പരിക്കുമൂലം ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം ദേശീയ ടീമില്‍ നിന്ന് പുറത്തായിരുന്നു.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഷമി ഇടം നേടുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും, കാല്‍മുട്ടിലെ പുതിയ വീക്കം മൂലം അദ്ദേഹത്തിന് പരമ്പര നഷ്ടമായി.
എന്നാല്‍, ഇപ്പോള്‍ ഷമി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണെന്ന് പ്രമുഖ കായിക മാധ്യമമായ റെവ് സ്‌പോട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഷമി ടീമിലെത്തുക. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ബംഗാളിനായി ഷമി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് തെളിയിക്കുകയും ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്കുള്ള വഴി തുറക്കുകയും ചെയ്തു.
ദുബായിലാണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും. ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ജസ്പ്രീത് ബുംറ വൈസ് ക്യാപ്റ്റന്‍?
ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ടീം ഇന്ത്യയില്‍ ജസ്പ്രീത് ബുംറ വൈസ് ക്യാപ്റ്റനാകുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഓസ്‌ട്രേലിയയ്ക്കെതിരായ സിഡ്നി ടെസ്റ്റില്‍ ബുംറയ്ക്ക് പുറം വേദന അനുഭവപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം ഫിറ്റ്‌നസിനെ ആശ്രയിച്ചിരിക്കും. ബുംറ ഫിറ്റല്ലെങ്കില്‍ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ മറ്റ് പേസ് ബൗളര്‍മാര്‍.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സാധ്യതാ ഇന്ത്യന്‍ ടീം:
ബാറ്റര്‍മാര്‍:
രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍)
ശുഭ്മാന്‍ ഗില്‍
യശസ്വി ജയ്സ്വാള്‍
വിരാട് കോഹ്ലി
ശ്രേയസ് അയ്യര്‍
വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാര്‍:
ഋഷഭ് പന്ത്
കെ എല്‍ രാഹുല്‍
ഓള്‍ റൗണ്ടര്‍മാര്‍:
ഹാര്‍ദിക് പാണ്ഡ്യ
രവീന്ദ്ര ജഡേജ
വാഷിംഗ്ടണ്‍ സുന്ദര്‍
അക്സര്‍ പട്ടേല്‍
ബൗളര്‍മാര്‍:
ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍, ഫിറ്റ്‌നസ് അനുസരിച്ച്)
മുഹമ്മദ് ഷമി
മുഹമ്മദ് സിറാജ്
അര്‍ഷ്ദീപ് സിംഗ്
കുല്‍ദീപ് യാദവ്