ഷമി തിരിച്ചെത്തുന്നു; ആകാശ് ദീപിന് തിരിച്ചടി!
ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിലേക്ക് മുഹമ്മദ് ഷമി തിരിച്ചെത്തുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. 2023 ലോകകപ്പ് ഫൈനലിന് ശേഷം പരിക്കേറ്റ് പുറത്തായ ഷമി അടുത്തിടെയാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.
ഇതോടെ പരിക്കിന്റെ പിടിയിലായ ആകാശ് ദീപിന് ഇംഗ്ലണ്ടിനെതിരായ പരമ്പരയും ചാമ്പ്യന്‍സ് ട്രോഫിയും നഷ്ടമാകും. ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ പരിക്കേറ്റ ദീപ് ഒരു മാസത്തേക്ക് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും.
അതേസമയം, ജസ്പ്രീത് ബുംറ ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും ഫിറ്റ്‌നസ് സംബന്ധിച്ച് എന്‍സിഎ റിപ്പോര്‍ട്ടിനായി സെലക്ടര്‍മാര്‍ കാത്തിരിക്കുകയാണ്. സിറാജ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിക്കുമെന്ന് ഉറപ്പാണ്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെയും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള താല്‍ക്കാലിക ടീമിനെയും തിരഞ്ഞെടുക്കാന്‍ ബിസിസിഐ ജനുവരി 12 ന് യോഗം ചേരും. ജനുവരി 22 മുതല്‍ ഫെബ്രുവരി 12 വരെയാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര.