Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

തിരിച്ചുവരവിലും തീയായി ഷമി, ഇന്ത്യന്‍ ടീമിലേക്ക് മാസ് എന്‍ട്രിയ്ക്ക് വഴിയൊരുങ്ങുന്നു

02:19 PM Jan 09, 2025 IST | Fahad Abdul Khader
UpdateAt: 02:19 PM Jan 09, 2025 IST
Advertisement

ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുന്ന മുഹമ്മദ് ഷമി വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. ഹരിയാനയ്ക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഷമി ബംഗാളിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 10 ഓവറില്‍ 61 റണ്‍സ് വഴങ്ങിയാണ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

Advertisement

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹരിയാനയ്ക്ക് 298 റണ്‍സ് നേടാനെ സാധിച്ചു. നിശാന്ത് സിന്ധു (64), പാര്‍ത്ഥ് വാത്സ് (62), സുമിത് കുമാര്‍ (41*) എന്നിവരാണ് തിളങ്ങിയത്.

ഷമിയെ കൂടാതെ മുകേഷ് കുമാര്‍ രണ്ട് വിക്കറ്റുകളും സയന്‍ ഗോഷും പ്രതിപ്തയും കൗശികും കരണ്‍ ലാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisement

ഭേദപ്പെട്ട തുടക്കത്തിന് ശേഷം ഓപ്പണര്‍മാരെ നഷ്ടപ്പെട്ട ഹരിയാന പിന്നീട് പാര്‍ത്ഥ്-നിശാന്ത് സഖ്യത്തിന്റെ മികവില്‍ കരുത്താര്‍ജിച്ചു. എന്നാല്‍, പാര്‍ത്ഥിനെ പുറത്താക്കി കരണ്‍ ലാല്‍ കൂട്ടുകെട്ട് പൊളിച്ചു.

തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഹരിയാനയെ സുമിത് കുമാറിന്റെ പ്രകടനമാണ് മാന്യമായ സ്‌കോറിലെത്തിച്ചത്.

Advertisement
Next Article