For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

സിറാജിനെ 'നൈസാമിനെ' പോലെ പൊതിഞ്ഞ് ഹൈദരാബാദ് ജനക്കൂട്ടം, അമ്പരന്ന് മിയാന്‍

09:54 AM Jul 06, 2024 IST | admin
UpdateAt: 09:54 AM Jul 06, 2024 IST
സിറാജിനെ  നൈസാമിനെ  പോലെ പൊതിഞ്ഞ് ഹൈദരാബാദ് ജനക്കൂട്ടം  അമ്പരന്ന് മിയാന്‍

ഇന്ത്യന്‍ ടീമിന്റെ വിജയാഘോഷത്തിലും അനുമോദന ചടങ്ങിലും പങ്കെടുത്ത ശേഷം ഹൈദരാബാദിലെത്തിയ മുഹമ്മദ് സിറാജിന് ഊഷ്മള സ്വീകരിണമാണ് ലഭിച്ചത്.. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സിറാജിന് ആരാധകരുടെ വന്‍ കൂട്ടമാണ് സ്വീകരിച്ചത്.

'ഈ നിമിഷത്തിനായി ഞങ്ങള്‍ 11 വര്‍ഷം കാത്തിരിക്കേണ്ടി വന്നു, അതിനാല്‍ ഞാന്‍ ശരിക്കും സന്തോഷവാനാണ്,' ഹൈദരാബാദിലെത്തിയ ശേഷം സിറാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Advertisement

വ്യാഴാഴ്ച ബാര്‍ബഡോസില്‍ നിന്ന് ന്യൂഡല്‍ഹിയിലെത്തിയ ഇന്ത്യന്‍ ടീമിനൊപ്പം സിറാജും എത്തിയിരുന്നു. ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ മറ്റ് ടീം അംഗങ്ങള്‍ക്കൊപ്പം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുമുട്ടുകയും ചെയ്തു.

Advertisement

ഇന്ത്യന്‍ ടീം ഡല്‍ഹി വിട്ട് മുംബൈയിലെത്തിയ ശേഷം, രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം മറൈന്‍ ഡ്രൈവില്‍ നിന്ന് ഓപ്പണ്‍-ടോപ്പ് ബസ് പരേഡ് ആരംഭിച്ചു. ആരാധകര്‍ വന്‍തോതില്‍ ഇത് കാണാന്‍ എത്തിയിരു്‌നനു. ഇന്ത്യയുടെ വിജയത്തിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുകയും ടി20 ലോകകപ്പ് നേടിയ ടീമിനെ സ്വാഗതം ചെയ്യുകയും ചെയ്തു.

Advertisement

പരേഡിലുടനീളം, കളിക്കാര്‍ ലോകകിരീടം മാറി മാറി ഉയര്‍ത്തിപ്പിടിക്കുകയും ടൂര്‍ണമെന്റിലുടനീളം ആരാധകര്‍ കാണിച്ച പിന്തുണയെ നന്ദി പറയുകയും ചെയ്തു.

വിജയാഘോഷ പരേഡ് അവസാനിച്ച് ടീം വാങ്കഡെ സ്റ്റേഡിയത്തിലെത്തിയപ്പോള്‍, ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരാധകരുടെ ആരവങ്ങള്‍ക്കിടയില്‍ താളത്തിനൊത്ത് നൃത്തം ചെയ്തു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ച് തന്നെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ 125 കോടി രൂപയുടെ ചെക്ക് സമ്മാനിച്ചു.

Advertisement