Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

'ഇത് എന്റെ ഫ്രാഞ്ചൈസി' ഐ.പി.എല്‍ വിരമിക്കല്‍ ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് ധോണി

02:11 PM Mar 23, 2025 IST | Fahad Abdul Khader
Updated At : 02:11 PM Mar 23, 2025 IST
Advertisement

ക്രിക്കറ്റ് ലോകം കളി കണ്ട എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളാണ് എം.എസ്. ധോണി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) 18ാം സീസണില്‍ തന്റെ ഫ്രാഞ്ചൈസിക്കായി ഞായറാഴ്ച വീണ്ടും കളിക്കളത്തിലേക്ക് ഇറങ്ങുമ്പോള്‍ അത് ക്രിക്കറ്റ് ലോകം കൗതുകത്തോടൊണ് നോക്കികാണുന്നത്.

Advertisement

ആദ്യ മത്സരത്തില്‍, ധോണിയടങ്ങിയ സിഎസ്‌കെ ബദ്ധവൈരികളായ മുംബൈ ഇന്ത്യന്‍സിനെയാണ് നേരിടുക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷമുള്ള ഏതൊരു സീസണിലെയും പോലെ, ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചതു മുതല്‍ ധോണിയുടെ അവസാന ഐപിഎല്‍ ആയിരിക്കുമോ ഇതെന്ന ചര്‍ച്ച ആരാധകരുടെ ചുണ്ടുകളിലുണ്ട്.

അതെസമയം ഈ ചര്‍ച്ചകള്‍ക്കെല്ലാം വിരാമം കുറിച്ചിരിക്കുകാണ് സാക്ഷാല്‍ ധോണി തന്നെ. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തന്റെ ഫ്രാഞ്ചസിയാണെന്നും അവിടെ തനിക്ക് ഇഷ്ടമുള്ളിടത്തോളം കാലം കളിക്കാന്‍ കഴിയുമെന്നുമാണ് ധോണി വ്യക്തമാക്കിയിരിക്കുന്നത്.

Advertisement

'സി.എസ്.കെയ്ക്കായി എനിക്ക് ഇഷ്ടമുള്ളിടത്തോളം കാലം കളിക്കാന്‍ കഴിയും. അത് എന്റെ ഫ്രാഞ്ചൈസിയാണ്. ഞാന്‍ വീല്‍ചെയറിലാണെങ്കില്‍ പോലും അവര്‍ എന്നെ ഗ്രൗണ്ടിലേക്ക് വലിച്ചിഴയ്ക്കും' മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന് മുന്നോടിയായി ജിയോഹോട്ട്സ്റ്റാറില്‍ നടന്ന ചാറ്റില്‍ അദ്ദേഹം പറഞ്ഞു.

എം.എസ്. ധോണിയെ പ്രശംസിച്ച് റുതുരാജ് ഗെയ്ക്വാദ്

43-ാം വയസ്സിലും ടീമിനായി സംഭാവന നല്‍കാനുള്ള ധോണിയുടെ 'ശ്രദ്ധേയമായ' കഴിവിനെക്കുറിച്ച് സി.എസ്.കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് വാചാലനായി. ഈ ഐ.പി.എല്ലില്‍ അദ്ദേഹം ടീമിനായി 'നിര്‍ണായക ഇന്നിംഗ്‌സുകള്‍' നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലേത് പോലെ ധോണി സി.എസ്.കെയ്ക്കായി ലോവര്‍ ഓര്‍ഡറില്‍, ഒരുപക്ഷേ 7 അല്ലെങ്കില്‍ 8 സ്ഥാനങ്ങളില്‍ ധോണി ബാറ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'നിരവധി പുതിയ കളിക്കാര്‍ ടീമില്‍ ചേര്‍ന്നിട്ടുണ്ട്. അവര്‍ക്ക് ഇപ്പോഴും അദ്ദേഹം പന്ത് അടിക്കുന്നതുപോലെ അടിക്കാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍, തീര്‍ച്ചയായും അത് എന്നെപ്പോലെ ഞങ്ങളില്‍ പലരെയും പ്രചോദിപ്പിക്കുന്നു,' ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിനെതിരായ സി.എസ്.കെയുടെ ഐ.പി.എല്‍ മത്സരത്തിന് മുന്നോടിയായി ഗെയ്ക്വാദ് മാധ്യമങ്ങളോട് പറഞ്ഞു.

'43-ാം വയസ്സില്‍ അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നു, അത് ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങള്‍ പിന്തുടരുന്ന ചില ശക്തികളുണ്ട്. അതിനാല്‍, കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്നും അദ്ദേഹം ഞങ്ങള്‍ക്ക് നിര്‍ണായക ഇന്നിംഗ്‌സുകള്‍ നല്‍കുന്നത് തുടരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement
Next Article