ഒടുവില്‍ ധോണിയും സഞ്ജുവും ഒന്നിക്കുന്നു!!
ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണിയുടെ അടുത്ത സുഹൃത്തും കടുത്ത ആരാധകനുമാണ് പാലാക്കാരന്‍ സുഭാഷ് മാനുവല്‍. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനിടയില്‍ ഒരു ആശയം സുഭാഷ് ധോണിയുമായി പങ്കുവെച്ചു.
ധോണിയുടെ ജീവിതത്തിലെ വിലപ്പെട്ട ചിത്രങ്ങളും പ്രധാന നിമിഷങ്ങളും ആരാധകര്‍ക്കായി ഒരു മൊബൈല്‍ ആപ്ലിക്കേഷനിലൂടെ എത്തിച്ചാലോ? ഒട്ടും ആലോചിക്കാതെ ധോണി സുഭാഷിന്റെ കൈയ്കള്‍ ചേര്‍ത്തുപിടിച്ചു.
സുഭാഷിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ഐഡിയാണ് 'ധോണി' ആപ്പ് വികസിപ്പിച്ചത്. നാളെ മുംബൈയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ധോണിയും സഞ്ജു സാംസണും ആപ്പ് പുറത്തിറക്കും. ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം തന്റെ ആരാധകര്‍ക്കായി ഇത്തരമൊരു ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത് ആദ്യമായാണ്. ധോണി ആരാധകരുമായി ലൈവായി സംവദിക്കാനും അവസരം ലഭിക്കും.
ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും സൗജന്യമായി ഈ ആപ്പ് ലഭ്യമാകും എന്ന് സുഭാഷ് അറിയിച്ചു. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്രിക്കറ്റ് ടീമിന്റെ ഉടമ കൂടിയായ സുഭാഷ് ഒരു അഭിഭാഷകന്‍ കൂടിയാണ്.
https://www.instagram.com/reel/DExV-rgycvb/?utm_source=ig_web_copy_link