പൃഥ്വിയും രഹാനെയും പുറത്ത്, ശ്രേയസ് ക്യാപ്റ്റന്‍, നിറയെ സര്‍െൈപ്രസുമായി മുംബൈ
വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യപ്രദേശിനെ ഫൈനലില്‍ തോല്‍പ്പിച്ച് സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടിയതിനു ശേഷമാണ് വിജയ് ഹസാരെയ്ക്കുളള ടീം പ്രഖ്യാപനം.
ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള 17 അംഗ ടീമിനെയാണ് മുംബൈ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ ആണ് ടീമിനെ നയിക്കുക. വെറ്ററല്‍ ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയും യുവതാരം പൃഥ്വി ഷായും ടീമിലില്ല.
ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഗ്രൂപ്പ് സിയില്‍ അഹമ്മദാബാദില്‍ നടക്കുന്ന ലീഗ് മത്സരങ്ങളില്‍ കളിക്കുന്ന ടീമിന്റെ ഭാഗമാണ്.
മുംബൈ ടീം:
ശ്രേയസ് അയ്യര്‍, അയൂഷ് മത്രെ, അംഗ്രിക്ഷ് രഘുവംശി, ജയ് ബിസ്ത, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, സൂര്യന്‍ഷ് ഷെഡ്ജ്, സിദ്ധേഷ് ലാഡ്, ഹാര്‍ദിക് തമോര്‍, പ്രസാദ് പവാര്‍, അഥര്‍വ അങ്കോലേക്കര്‍, തനുഷ് കോട്ടിയാന്‍, ഷാര്‍ദുല്‍ താക്കൂര്‍, റോയ്സ്റ്റണ്‍ ഡയസ്, ജുനൈദ് ഖാന്‍, ഹര്‍ഷ് ടണ്ണ, വിനായക് ഭോയിര്‍.