കേരളത്തിന് ഇന്ന് വിധിനിര്‍ണ്ണയ രാവ്, രണ്ടിലൊന്നറിയാം
മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ കേരത്തിന് ഇന്ന് വിധിനിര്‍ണ്ണയ രാവ്. ടൂര്‍ണ്ണമെന്റില്‍ കേരളം ക്വാര്‍ട്ടറില്‍ പ്രവേശിക്കുമോ എന്നറിയാന്‍ ഇന്ന് മുംബൈ - ആന്ധ്രാ പ്രദേശ് മത്സരത്തിന്റെ ഫലം നിര്‍ണ്ണായകമാകും. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ വൈകിട്ട് 4.30നാണ് നിര്‍ണായക മത്സരം.
ഗ്രൂപ്പ് സിയില്‍ കേരളവും ( 1.018) മുംബൈയും 16 പോയിന്റുമായി തുല്യതയിലാണ്. നെറ്റ് റണ്‍റേറ്റില്‍ മുംബൈക്ക് നേരിയ മുന്‍തൂക്കമുണ്ട്. ആന്ധ്രയോട് വന്‍ തോല്‍വി വഴങ്ങാതിരുന്നാല്‍ മുംബൈക്ക് ( 1.330) ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. സൂര്യകുമാര്‍ യാദവിന്റെ തിരിച്ചുവരവ് മുംബൈയെ കൂടുതല്‍ കരുത്തരാക്കുന്നു.
ആന്ധ്രയോടേറ്റ തോല്‍വിയാണ് കേരളത്തിന് തിരിച്ചടിയായത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ബാറ്റിംഗ് നിരയ്ക്ക് സ്ഥിരത പുലര്‍ത്താനായില്ല. സല്‍മാന്‍ നിസാറിനും തുടര്‍ച്ചയായി തിളങ്ങാനായില്ല. സച്ചിന്‍ ബേബിയുടെ പരിക്ക് ടീമിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.
മുംബൈ - ആന്ധ്രാ മത്സരത്തിന്റെ ഫലം കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകളെ നിര്‍ണയിക്കും. ആന്ധ്രയ്ക്ക് വന്‍ ജയം നേടാനായാല്‍ കേരളത്തിന് ക്വാര്‍ട്ടറിലേക്ക് കടക്കാന്‍ അവസരമുണ്ട്.