തീതുപ്പിക്കാന്‍ അവനെത്തുന്നു, ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടും കല്‍പിച്ച്
ഐപിഎല്‍ പുതിയ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബൗളിങ്ങ് നിരയെ പരിശീലിപ്പിക്കാന്‍ മുന്‍ ഇന്ത്യന്‍ പേസര്‍ മുനാഫ് പട്ടേല്‍ എത്തുന്നു. 2018-ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുനാഫിന് പരിശീലക വേഷത്തിലെ ആദ്യ അവസരമാണിത്.
ഹേമാംഗ് ബദാനി മുഖ്യ പരിശീലകനും വേണുഗോപാല്‍ റാവു ടീം ഡയറക്ടറുമായ ഡല്‍ഹിയില്‍, റിക്കി പോണ്ടിങ്ങിനൊപ്പം ക്ലബ്ബ് വിട്ട ജെയിംസ് ഹോപ്‌സിന് പകരക്കാരനായാണ് മുനാഫ് എത്തുന്നത്.
ഇന്ത്യയ്ക്കായി 86 മത്സരങ്ങളില്‍ നിന്നും 125 വിക്കറ്റുകള്‍ വീഴ്ത്തിയ മുനാഫ്, 2011 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് (2008), മുംബൈ ഇന്ത്യന്‍സ് (2013) എന്നീ ടീമുകള്‍ക്കൊപ്പവും കിരീടം നേടിയിട്ടുണ്ട്.
അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അഭിഷേക് പോറെല്‍ എന്നിവരാണ് നിലവില്‍ ഡല്‍ഹി നിലനിര്‍ത്തിയിരിക്കുന്ന താരങ്ങള്‍. ഡല്‍ഹി അവരുടെ നായകന്‍ റിഷഭ് പന്തിനെ ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു.
നവംബര്‍ 24, 25 തീയതികളില്‍ ജിദ്ദയില്‍ നടക്കുന്ന മെഗാ ലേലത്തില്‍ 73 കോടി രൂപ ചിലവഴിക്കാനുള്ള സ്വാതന്ത്ര്യവും ഡല്‍ഹിക്കുണ്ട്.