സംശയമില്ലാത്ത വിളിക്കാം അടുത്ത വന്‍മതിലെന്ന്, മുഷീര്‍ അമ്പരപ്പിക്കുകയാണ്
07:44 PM Sep 05, 2024 IST
|
admin
Updated At : 07:44 PM Sep 05, 2024 IST
Advertisement
മുഹമ്മദ് അലി ശിഹാബ്
Advertisement
ദുലീപ് ട്രോഫിയില്‍ 19കാരന്‍ മുഷീര്‍ ഖാന്റെ ഒറ്റയാള്‍ പോരാട്ടം..
യശ്വസി ജൈസ്വാളും റിഷഭ് പന്തും അഭിമന്യു ഈശ്വരനും സര്‍ഫറാസ് ഖാനും അടങ്ങുന്ന പ്രബലരിലെല്ലാവരും വീണു പോയിട്ടും ടീമിനെ മുന്നോട്ട് നയിച്ചു മുഷീര്‍, ഒരു ഘട്ടത്തില്‍ 94 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ടീം ഇന്ത്യ ബിയെ നവ്ദീപ് സൈനിക്കൊപ്പം സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പുയര്‍ത്തി നാണക്കേടില്‍ നിന്നും രക്ഷിച്ചിരിക്കുകയാണ് താരം.
Advertisement
സര്‍ഫറാസ് ഖാന്റെ സഹോദരനാണ് മുഷീര്‍..
ഏഴാമത്തെ മാത്രം ഫസ്റ്റ് ക്ലാസ്സ് മത്സരമാണ് മുഷീറിനിത്, അതിനിടയില്‍ ഒരു ഡബിള്‍ സെഞ്ചുറിയടക്കം മൂന്നു സെഞ്ചുറികള്‍ കുറിച്ചു കഴിഞ്ഞു.
രഞ്ജി ക്വാര്‍ട്ടറില്‍ ഡബിള്‍ സെഞ്ചുറി, സെമിയില്‍ ഫിഫ്റ്റി, ഫൈനലില്‍ സെഞ്ചുറി & ഇപ്പോള്‍ ദുലീപ് ട്രോഫിയില്‍ അവസരം ലഭിച്ചപ്പോള്‍ അവിടെയും സെഞ്ചുറി..
Perfect number 3 material..!
Advertisement
Next Article