For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

നേരെ വന്ന പന്തില്‍ നിന്ന് ഒഴിഞ്ഞു മാറി, നാണംകെട്ട ഫീല്‍ഡിംഗുമായി രാഹുല്‍, രോഷമടക്കാനാകാതെ രോഹിത്ത്

12:13 PM Oct 18, 2024 IST | admin
UpdateAt: 12:13 PM Oct 18, 2024 IST
നേരെ വന്ന പന്തില്‍ നിന്ന് ഒഴിഞ്ഞു മാറി  നാണംകെട്ട ഫീല്‍ഡിംഗുമായി രാഹുല്‍  രോഷമടക്കാനാകാതെ രോഹിത്ത്

ബംഗളൂരു ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യന്‍ ടീം പതറുമ്പോള്‍, കെ.എല്‍ രാഹുലിന്റെ ഒരു ക്യാച്ച് പിഴവ് വലിയ വിവാദമായിരിക്കുകയാണ്. മത്സരത്തില്‍ കൂറ്റന്‍ ലീഡിലേക്ക് ന്യൂസിലന്‍ഡ് അതിവേഗം മുന്നേറുന്നതിനിടേയാണ് വീണു കിട്ടിയ അവസരം കെഎല്‍ രാഹുല്‍ അവിശ്വസനീയമായി വിട്ടുകളഞ്ഞത്.

സിറാജിന്റെ പന്തില്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥം നല്‍കിയ അനായാസ ക്യാച്ച് ആണ് രാഹുല്‍ കൈവിട്ടത്. മുഹമ്മദ് സിറാജ് എറിഞ്ഞ 13-ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ രണ്ടാം പന്തില്‍ സിറാജിന്റെ ഓഫ് സൈഡിന് പുറത്തുപോയ ഷോര്‍ട്ട് ലെങ്ത് ഡെലിവറിയില്‍ ബാറ്റ് വച്ച ലാഥത്തിന് അടിമുടി പിഴച്ചു. എഡ്ജെടുത്ത പന്ത് രണ്ടാം സ്ലിപ്പില്‍ നിന്ന രാഹുലിന് നേരെപറന്നപ്പോള്‍, രാഹുല്‍ ക്യാച്ചെടുക്കാന്‍ ഒന്നു ശ്രമിക്കുക പോലും ചെയ്യാതെ സ്തംഭിച്ച് നില്‍ക്കുകയായിരുന്നു. ഇതോടെ പന്ത് നേരെ ബൗണ്ടറിയിലേക്ക് കുതിക്കുകയും ചെയ്തു.

Advertisement

ക്യാച്ച് നഷ്ടപ്പെട്ടതില്‍ രോഹിത് ശര്‍മ്മയുടെ ദേഷ്യം ക്യാമറയില്‍ പതിഞ്ഞു. സംഭവത്തിന് ശേഷം രാഹുലും കോഹ്ലിയും പരസ്പരം നോക്കി നില്‍ക്കുന്നതും കാണാമായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ രാഹുലിനെതിരെ വിമര്‍ശനം ഉയരുകയാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സില്‍ രാഹുല്‍ പൂജ്യത്തിന് പുറത്തായിരുന്നു.

Advertisement

മത്സരത്തിലെ മറ്റ് പ്രധാന സംഭവങ്ങള്‍:

ന്യൂസിലാന്‍ഡിന് കൂറ്റന്‍ ലീഡുമായി കുതിക്കുകയാണ് ലീഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 46 റണ്‍സിന് ഓള്‍ഔട്ട്
രച്ചിന്‍ രവീന്ദ്രയ്ക്ക് സെഞ്ച്വറി
ഡെവോണ്‍ കോണ്‍വെയുടെ മികച്ച ബാറ്റിംഗ് (91)
മാറ്റ് ഹെന്‍ട്രിയുടെ അഞ്ച് വിക്കറ്റ് പ്രകടനം

Advertisement

Advertisement