വമ്പന്‍ സര്‍പ്രൈസിനൊരുങ്ങി ഇന്ത്യ, കടുവക്കുരുതിയ്ക്കുളള ടീം ഇങ്ങനെ
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുകയാമ്. അയല്‍ക്കാരായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. ദുബായില്‍ ഉച്ചയ്ക്ക് 2:30-നാണ് മത്സരം ആരംഭിക്കുന്നത്.
മികച്ച കളിക്കാര്‍ അടങ്ങിയ ടീമുമായിട്ടാണ് ഇന്ത്യ എത്തിയിരിക്കുന്നത്. 5 ബാറ്റര്‍മാര്‍, 3 ഓള്‍റൗണ്ടര്‍മാര്‍, 1 സ്പിന്നര്‍, 2 പേസര്‍മാര്‍ എന്നിങ്ങനെയാകും ടീം ലൈനപ്പ്. ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റതാണ് ഇതിന്് അപവാദം.
പാകിസ്ഥാനെ ഞായറാഴ്ച നേരിടുന്നതിന് മുന്നോടിയായി ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നു. രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും ബാറ്റിംഗ് പ്രകടനമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ശുഭ്മാന്‍ ഗില്ലിന്റെ ഫോമും, ശ്രേയസ് അയ്യരുടെ സ്ഥിരതയും ഇന്ത്യക്ക് കരുത്തേകുന്നു.
കെ.എല്‍. രാഹുല്‍ വിക്കറ്റ് കീപ്പറുടെ സ്ഥാനത്ത് കളിക്കുമ്പോള്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓള്‍റൗണ്ടര്‍മാരായി ടീമിന് ശക്തി പകരുന്നു. മുഹമ്മദ് ഷമിയും, അര്‍ഷ്ദീപ് സിംഗും പേസ് ബൗളിംഗിന് നേതൃത്വം നല്‍കുമ്പോള്‍, കുല്‍ദീപ് യാദവ് സ്പിന്‍ വിഭാഗത്തെ നയിക്കുന്നു.
ബംഗ്ലാദേശ് ഷാക്കിബ് അല്‍ ഹസനും ലിട്ടണ്‍ ദാസും ഇല്ലാതെയാണ് കളിക്കുന്നത്. ദുബായിലെ പിച്ചുകള്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായതിനാല്‍ അവരുടെ പ്രകടനം നിര്‍ണ്ണായകമാകും.
സാധ്യമായ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.