മഴ കളിയ്ക്കുമോ, രണ്ടാം ടി20യ്ക്ക് സഞ്ജുവിറങ്ങുന്നു, കെബെര്‍ഹയിലെ വേട്ടക്കാരനെ കാത്ത്
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ട്വന്റി20 മത്സരം കെബെര്‍ഹയിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ വെച്ച് നടക്കും. വൈകുന്നേരം 7.30നാണ് മത്സരം ആരംഭിക്കുക. നാല് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്താനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
ആദ്യ മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയിരുന്നു. സഞ്ജു സാംസണിന്റെ സെഞ്ച്വറിയാണ് (50 പന്തില്‍ 107) ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.
കാലാവസ്ഥ പ്രവചനം അനുസരിച്ച് മത്സരസമയത്ത് മഴയ്ക്ക് സാധ്യത കുറവാണ്. രാവിലെ മഴ പെയ്‌തേക്കാമെങ്കിലും മത്സരത്തെ ബാധിക്കില്ല എന്നാണ് റിപ്പോര്‍ട്ട്. സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമാ ആപ്പിലുമാണ് മത്സരം കാണാന്‍ സാധിക്കുക.
ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങളില്‍ ഇന്ത്യയ്ക്കാണ് മുന്‍തൂക്കം. 16 മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ 11 മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചു.
രണ്ടാം ടി20യില്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം. യുവ പേസര്‍ യാഷ് ദയാല്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുണ്ട്.
സാധ്യതാ ഇന്ത്യന്‍ ടീം: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അര്‍ഷ്ദീപ് സിംഗ്, യഷ് ദയാല്‍ / അവേഷ് ഖാന്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്.