Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

അത് വെറുമൊരു പാസല്ല; വൈകാരികമായൊരു കാരണമുണ്ട് ആ അസിസ്റ്റിന് പിന്നിൽ, യഥാർത്ഥ കാരണം പുറത്ത്

10:01 PM Jun 23, 2024 IST | admin
Updated At : 10:01 PM Jun 23, 2024 IST
Advertisement

യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ട്രോഫി വീണ്ടെടുക്കാനുള്ള പോർച്ചുഗലിന്റെ ശ്രമങ്ങൾക്ക് മികച്ച തുടക്കം കുറിച്ചുകൊണ്ട് റോണോയും സംഘവും ആദ്യ രണ്ട് മത്സരങ്ങളിൽ മികച്ച വിജയം സ്വന്തമാക്കി. ചെക്ക് റിപ്പബ്ലിക്കിനെ 2-1ന് പരാജയപ്പെടുത്തിയ ശേഷം ശനിയാഴ്ച തുർക്കിയെ പോർച്ചുഗൽ 3-0ന് പരാജയപ്പെടുത്തി. തുർക്കിക്ക് എതിരെ, ഓൾഡ് ട്രാഫോർഡ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസ്സിസ്റ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ഗെയിമിലെ മൂന്നാം ഗോൾ നേടി.

Advertisement

Advertisement

ഗോളടിച്ച ഫെർണാണ്ടസിനെക്കാൾ അസിസ്റ് നൽകിയ റൊണാൾഡോയുടെ തീരുമാനമാണ് ആഘോഷിക്കപ്പെട്ടത്. ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കുമ്പോൾ വളരെ എളുപ്പം പന്ത് നെറ്റിലെത്തിക്കാമായിരുന്നിട്ടും റൊണാൾഡോ ഈ തീരുമാനം എടുത്തത് എന്തുകൊണ്ടാണെന്ന് നെറ്റിസൻസ് ആശ്ചര്യം കൊണ്ടു. അതും, പലപ്പോഴും സെൽഫിഷ് എന്ന് മുദ്ര കുത്തപ്പെട്ട പ്ലയെർ.

എന്നാൽ, റൊണാൾഡോ ഈ തീരുമാനം എടുക്കാനുള്ള യഥാർത്ഥ കാരണം കണ്ടെത്തിയിരിക്കുകയാണ് നെറ്റിസൺസ് ഇപ്പോൾ. റോണോ ആ പാസ് ബ്രൂണോക്ക് നൽകാൻ കൂടുതൽ വൈകാരികമായ കാരണമുണ്ടെന്നാണ് റെഡിറ്റിൽ ആരാധകരുടെ പക്ഷം.

മത്സരത്തിന്റെ ആദ്യ പകുതിയിൽ, റൊണാൾഡോ തിളക്കമുള്ള പച്ച ബൂട്ടുകൾ ധരിച്ചിരുന്നു, എന്നാൽ രണ്ടാം പകുതിയിൽ, അദ്ദേഹം പിങ്ക് ഷൂസ് ആണ് ധരിച്ചത്. കൂടുതൽ സൂക്ഷ്മമായി പരിശോധിച്ചാൽ, റൊണാൾഡോയുടെ ബൂട്ടുകളിൽ ഫെർണാണ്ടസിന്റെ മകളുടെ പേരായ "മാറ്റിൽഡെ" എന്ന് എഴുതിയിരിക്കുന്നതും കാണാൻ കഴിയും.

ഫെർണാണ്ടസ് ഹാഫ്‌ടൈമിൽ റൊണാൾഡോയ്ക്ക് തന്റെ ബൂട്ടുകൾ സമ്മാനിച്ചതാവാമെന്ന് റെഡ്ഡിറ്റിലെ ആരാധകർ അവകാശപ്പെട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇരുവരും ഒരുമിച്ച് കളിക്കുമ്പോൾ ഫെർണാണ്ടസും റൊണാൾഡോയും തമ്മിൽ മികച്ച സൗഹൃദം നിലനിന്നിരുന്നു.

"അതുകൊണ്ടാണ് അദ്ദേഹം സ്വയം സ്കോർ ചെയ്യുന്നതിനുപകരം മൂന്നാം ഗോളിന് ബ്രൂണോയെ സഹായിച്ചത്," ഒരു ആരാധകൻ പിന്നീട് പോസ്റ്റിന് താഴെ എഴുതി. ഈ അഭിപ്രായത്തോടോപ്പമാണ് ഭൂരിഭാഗം ആരാധകരും നിലകൊണ്ടത്.

Advertisement
Next Article