സെഞ്ച്വറിയുമായി സൂര്യ ശോഭയോടെ വില്യംസണ്‍, കിവീസ് കൂറ്റന്‍ ജയത്തിലേക്ക്
ഹാമില്‍ട്ടണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡ് കൂറ്റന്‍ വിജയത്തിലേക്ക്. 658 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സെന്ന നിലയിലാണ്.
നേരത്തെ, കെയ്ന്‍ വില്യംസണിന്റെ (156) സെഞ്ച്വറി കരുത്തില്‍ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്‌സില്‍ 453 റണ്‍സ് നേടിയിരുന്നു. വില്യംസണിന്റെ 33-ാം ടെസ്റ്റ് സെഞ്ച്വറിയാണ് ഈ ഇന്നിംഗ്‌സിനെ ശ്രദ്ധേയമാക്കിയത്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 143 ആയിരുന്നു. ന്യൂസിലന്‍ഡ് ആദ്യ ഇന്നിംഗ്‌സില്‍ 347 റണ്‍സ് നേടിയിരുന്നു.
ടോം ലാഥം (19) വേഗത്തില്‍ പുറത്തായെങ്കിലും വില്യംസണ്‍ - വില്‍ യങ് (60) സഖ്യം 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് രചിന്‍ രവീന്ദ്ര (44) വില്യംസണ്‍ സഖ്യം 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഡാരില്‍ മിച്ചല്‍ (60) വില്യംസണ്‍ സഖ്യം 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടോം ബ്ലണ്ടല്‍ (44), മിച്ചല്‍ സാന്റ്‌നര്‍ (49) എന്നിവരും ന്യൂസിലന്‍ഡിന് വേണ്ടി തിളങ്ങി.
ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്‌സില്‍ തകര്‍ത്തത് മാറ്റ് ഹെന്റിയുടെ നാല് വിക്കറ്റ് പ്രകടനമാണ്. വില്‍ ഒറൗര്‍ക്കെയും മിച്ചല്‍ സാന്റ്‌നറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ന്യൂസിലന്‍ഡിന് 204 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലഭിച്ചിരുന്നു. മിച്ചല്‍ സാന്റ്‌നര്‍ (76) ആണ് ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍.