ടീം ഇന്ത്യയില്‍ സര്‍പ്രൈസ് മാറ്റം, ആ താരം ടീമില്‍
ന്യൂസിലാന്‍ഡിനെതിരായ രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക മാറ്റം. ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു.
നിലവില്‍ രഞ്ജി ട്രോഫിയില്‍ തമിഴ്നാടിനായി ഡല്‍ഹിക്കെതിരെ കളിക്കുകയാണ് സുന്ദര്‍. ആദ്യ ഇന്നിംഗ്‌സില്‍ 152 റണ്‍സ് നേടിയ അദ്ദേഹം ഞായറാഴ്ച രണ്ട് വിക്കറ്റുകളും വീഴ്ത്തിയിരന്നു.
ഈ മാസം ആദ്യം ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ കളിച്ച 25 കാരനായ സുന്ദര്‍ ഇതുവരെ നാല് ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 2021-ല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. അതേ വര്‍ഷം അഹമ്മദാബാദില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് സുന്ദര്‍ അവസാനമായി കളിച്ചത്. നാല് ടെസ്റ്റുകളില്‍ നിന്ന് 265 റണ്‍സും ആറ് വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.
രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ഇതിനകം ടീമിലുള്ളതിനാല്‍ ഒക്ടോബര്‍ 24 ന് പൂനെയില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇവരില്‍ ഒരാളുടെ പകരക്കാരനായി സുന്ദര്‍ കളിച്ചേക്കാം.
ന്യൂസിലാന്‍ഡിനെതിരായ രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീം:
രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, വാഷിംഗ്ടണ്‍ സുന്ദര്‍.