For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

തലേന്ന് പറഞ്ഞു, ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 400 അടിയ്ക്കും, എന്നിട്ടോ 46 റണ്‍സിന് ഓള്‍ഔട്ട്, ഗംഭീറിനെതിരെ ആരാധകര്‍

04:55 PM Oct 17, 2024 IST | admin
UpdateAt: 04:55 PM Oct 17, 2024 IST
തലേന്ന് പറഞ്ഞു  ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 400 അടിയ്ക്കും  എന്നിട്ടോ 46 റണ്‍സിന് ഓള്‍ഔട്ട്  ഗംഭീറിനെതിരെ ആരാധകര്‍

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് തലേന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ നടത്തിയ ഒരു പ്രസ്താവനയ്ക്ക് ഇപ്പോള്‍ ട്രോള്‍ ഏറ്റുവാങ്ങുകയാണ്. ഇന്ത്യന്‍ ടീമിന് ടെസ്റ്റിന്റെ ഒരു ദിവസം തന്നെ 400 റണ്‍സ് അടിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഗംഭീര്‍ കാച്ചിയത്. ഇതിന് തൊട്ടുടനെ നടന്ന മത്സരത്തിലാണ് ഇന്ത്യ ദയനീയമായി പുറത്തായത്.

സ്വന്തം മണ്ണില്‍ നടന്ന ടെസ്റ്റുകളിലെ ഏറ്റവും ചെറിയ സ്‌കോറെന്ന മോശം റെക്കോര്‍ഡാണ് ഇന്ത്യ ഇതോടെ സ്വന്തമാക്കേണ്ടിവന്നത്. മാത്രമല്ല ഇന്ത്യന്‍ പിച്ചില്‍ ഏതൊരു ടീമിന്റെയും കുഞ്ഞന്‍ സ്‌കോറും ഇന്ത്യയുടെ 46 റണ്‍സാണ്. 2021ല്‍ ന്യൂസിലാന്‍ഡ് മുംബൈയില്‍ നേടിയ 62 റണ്‍സ് ഇതോടെ രണ്ടാം സ്ഥാനത്തായി.

Advertisement

ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോറുമാണിത്. 2020ല്‍ അഡ്ലെയ്ഡില്‍ ഓസ്ട്രേലിയയ്ക്കെതിരെ 36 റണ്‍സിന് പുറത്തായതിനും 1974ല്‍ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ 42 റണ്‍സിന് പുറത്തായതിനും ശേഷമാണ് ബെംഗളൂരുവില്‍ 46 റണ്‍സെന്ന കുഞ്ഞന്‍ സ്‌കോറില്‍ ഇന്ത്യ പുറത്തായത്.

ഇതോടെയാണ് ഗംഭീറിനു നേരെ ആരാധകര്‍ വലിയ തോതില്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ്. ടോസ് കിട്ടിയിട്ടും മഴ നനഞ്ഞ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം മുതല്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement

അതുപോലെ ബാറ്റിങ് ഓര്‍ഡറിലെ മാറ്റങ്ങളും ഇന്ത്യയ്ക്ക് തിരിച്ചടിയായി. കെ എല്‍ രാഹുലിനെ ഗില്‍ ഇല്ലാത്ത സാഹചര്യത്തില്‍ മൂന്നാമനായി ഇറക്കാമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്്. ഇന്ത്യന്‍ നിരയില്‍ അഞ്ചോളം താരങ്ങളാണ റണ്‍സൊന്നും എടുക്കാതെ പുറത്തായത്.

Advertisement
Advertisement