പൂനെയിലും ന്യൂസിലാന്‍ഡ് സമ്പൂര്‍ണ്ണ ആധിപത്യം; ഇന്ത്യക്ക് മുന്നില്‍ വലിയ വിജയ ലക്ഷ്യം വരും
പൂനെയില്‍ പുരോഗമിക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ശക്തമായ മുന്നേറ്റം നടത്തുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എന്ന നിലയിലാണ്. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 156 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ അഞ്ച് വിക്കറ്റ് അവശേഷിക്കെ ന്യൂസിലാന്‍ഡിന്റെ ലീഡ് 301 റണ്‍സ് ആയി ഉയര്‍ന്നു.
ടോം ലാതം (86), ഡെവണ്‍ കോണ്‍വേ (17), വില്‍ യങ് (23), ഡാരില്‍ മിച്ചല്‍ (18) എന്നിവരെ പുറത്താക്കിയ വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. രവിചന്ദ്രന്‍ അശ്വിന്‍ ഒരു വിക്കറ്റ് നേടി. ടോം ബ്ലണ്ടല്‍ (30), ഗ്ലെന്‍ ഫിലിപ്സ് (9) എന്നിവരാണ് ന്യൂസിലന്‍ഡ്് നിരയില്‍ ക്രീസില്‍. .
മൂന്നാം ദിനം ന്യൂസിലാന്‍ഡ് ലീഡ് വര്‍ദ്ധിപ്പിക്കാനാണ് സാധ്യത. ഇന്ത്യയ്ക്ക് മുന്നില്‍ വലിയ ഒരു ലക്ഷ്യം വയ്ക്കാനും അവര്‍ ശ്രമിക്കും. ഇന്ത്യന്‍ ബാറ്റിങ് നിര രണ്ടാം ഇന്നിംഗ്സില്‍ മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍ പരമ്പരയില്‍ ന്യൂസിലാന്‍ഡ് മുന്നിലെത്തും.
വാഷിംഗ്ടണ്‍ സുന്ദര്‍ പന്ത് കൊണ്ട് മികവ് പുലര്‍ത്തിയപ്പോഴും ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തി. മിച്ചല്‍ സാന്റ്‌നര്‍ (ഏഴ് വിക്കറ്റ്) ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തു.
ടെസ്റ്റ് ക്രിക്കറ്റില്‍ മിച്ചല്‍ സാന്റ്‌നറിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഈ പ്രകടനം കിവി ടെസ്റ്റ് ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടും. ഇന്ത്യന്‍ ബാറ്റിങ് നിരയുടെ തകര്‍ച്ച ടീമിന് വലിയ തിരിച്ചടിയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പ് ബാറ്റിംഗ് നിരയുടെ ഫോം ടീം മാനേജ്‌മെന്റിന് വലിയ തലവേദന സൃഷ്ടിക്കും.