For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

നൊമാന്‍ കൊടുങ്കാറ്റ്, തരിപ്പണമായി ഇംഗ്ലണ്ട്, പാകിസ്ഥാന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

12:25 PM Oct 18, 2024 IST | admin
UpdateAt: 12:25 PM Oct 18, 2024 IST
നൊമാന്‍ കൊടുങ്കാറ്റ്  തരിപ്പണമായി ഇംഗ്ലണ്ട്  പാകിസ്ഥാന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ തര്‍പ്പന്‍ ജയവുമായി പാകിസ്ഥാന്റെ തിരിച്ചുവരവ്. 152 റണ്‍സിനാണ് പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇംഗ്ലണ്ട് കേവലം 144 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര ഇരുടീമുകളും 1-1ന് ഒപ്പത്തിനൊപ്പമെത്തി.

16.3 ഓവറില്‍ 46 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയ നൊമാന്‍ അലിയാണ് ഇംഗ്ലണ്ട് ബാറ്റിന്റെ നടുവൊടിച്ചത്. സാജിദ് കാന്‍ 17 ഓവറില്‍ 93 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. ഈ രണ്ട് സ്പിന്നര്‍മാര്‍ മാത്രമാണ് പാകിസ്ഥാനായി പന്തെറിഞ്ഞുളളു.

Advertisement

ഇംഗ്ലണ്ടിനായി 36 പന്തില്‍ നാല് ഫോറടക്കം 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ആണ് ടോസ് സ്‌കോറര്‍. ബ്രയ്ഡന്‍ കേസ് 27ഉം ഒല്ലി പോപ്പ് 22ഉം ജോ റൂട്ട് 18ഉം ഹാരി ബ്രൂക്ക് 16ഉം റണ്‍സെടുത്തു, മറ്റാര്‍ക്കും ക്രീസില്‍ പിടിച്ച് നില്‍ക്കാനായില്ല.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ബാബര്‍ അസമിന്റെ പകരക്കാനായെത്തിയ ഗുലാമിന്റെ സെഞ്ച്വറി മികവില്‍ 366 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 291 റണ്‍സിനാണ് പുറത്തായത്. രണ്ടാം ഇന്നിംഗ്‌സില്‍ പാകിസ്ഥാന്‍ 221 റണ്‍സാണ് നേടിയത്.

Advertisement

ആദ്യ ടെസ്റ്റില്‍ നിന്ന് വ്യത്യസ്തമായി ബാബര്‍ അസമും ഷഹീന്‍ അഫ്രീദിയുമടക്കം സൂപ്പര്‍ താങ്ങളില്ലാതെയാണ് പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റിന് ഇറങ്ങിയത്. ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 47 റണ്‍സിനുമാണ് പാകിസ്ഥാന്‍ തോറ്റത്.

Advertisement
Advertisement