മരണ മുനമ്പ്, ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ട് മുമ്പ് ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുമ്പ് ന്യൂസിലന്‍ഡിന് വന്‍ തിരിച്ചടി. ടീമിന്റെ പ്രധാന ബൗളറായ ബെന്‍ സിയേഴ്‌സ് പരിക്കിനെ തുടര്‍ന്ന് പരമ്പരയില്‍ നിന്ന് പുറത്തായി. കാല്‍മുട്ടിനേറ്റ പരിക്ക് മൂലം വിശ്രമം അനുവദിച്ച സിയേഴ്‌സിന് പകരം ജേക്കബ് ഡഫിയെ ടീമില്‍ ഉള്‍പ്പെടുത്തി.
ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കിടെയാണ് സിയേഴ്‌സിന് പരിക്കേറ്റത്. ഇടത് കാല്‍മുട്ടിലുണ്ടായ വേദനയെ തുടര്‍ന്ന് സ്‌കാനിങ്ങിന് വിധേയനായ താരത്തിന് വിശ്രമം അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് സിയേഴ്‌സ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്.
കെയ്ന്‍ വില്യംസണും പരിക്കിനെ തുടര്‍ന്ന് പരമ്പരയില്‍ നിന്ന് പുറത്തായതിനാല്‍ സിയേഴ്‌സിന്റെ അഭാവം ന്യൂസിലന്‍ഡിന് വലിയ തിരിച്ചടിയാണ്.
ഒക്ടോബര്‍ 16 ന് ബംഗളൂരുവില്‍ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലന്‍ഡ് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. രണ്ടാം ടെസ്റ്റ് പൂനെയിലും മൂന്നാം ടെസ്റ്റ് മുംബൈയിലുമാണ് നടക്കുക.