For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

രക്ഷകനായി സുന്ദര്‍, ഗില്ലിനെ നിര്‍ഭാഗ്യം വേട്ടയാടി, ഇന്ത്യയ്ക്ക് നിര്‍ണ്ണായക ലീഡ്

01:36 PM Nov 02, 2024 IST | Fahad Abdul Khader
UpdateAt: 01:36 PM Nov 02, 2024 IST
രക്ഷകനായി സുന്ദര്‍  ഗില്ലിനെ നിര്‍ഭാഗ്യം വേട്ടയാടി  ഇന്ത്യയ്ക്ക് നിര്‍ണ്ണായക ലീഡ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് കളിക്കുന്ന ഇന്ത്യയ്ക്ക് മൂന്നാം ടെസ്റ്റില്‍ നിര്‍ണ്ണായക ലീഡ്. 28 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 235 റണ്‍സിന് മറുപടിയായി ഇന്ത്യ 263 റണ്‍സാണ നേടിയത്.

ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും പിടിച്ച് നിന്ന ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഇന്ത്യയെ ലീഡിലേക്കെത്തിച്ചത്. ഗില്‍ 146 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും അടക്കം 90 റണ്‍സെടുത്തപ്പോള്‍ പന്ത് 59 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 60 റണ്‍സും നേടി.

Advertisement

അവസാനം 36 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 38 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറിന്റെ പോരാട്ട വീര്യമാണ് ഇന്ത്യയെ ലീഡിലെത്തിച്ചത്. അവസാന വിക്കറ്റില്‍ ആകാശ്് ദീപ് റണ്ണൗട്ടില്‍ കുടുങ്ങിയില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ ഇനിയും ഉയര്‍ന്നേന.

ആര്‍ അശ്വിന്‍ (6), സര്‍ഫറാസ് ഖാന്‍ (0), രവീന്ദ്ര ജഡേജ (14) എന്നിവര്‍ക്ക് ഇന്ന് തിളങ്ങാനായില്ല. നേരത്തെ ആദ്യ ദിനം കോഹ്ലി (4), മുഹമ്മദ് സിറാജ് (0), രോഹിത്ത് ശര്‍മ്മ (18), യശ്വസ്വി ജയസ്വാള്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

Advertisement

ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ഇഷ് സോധിയും മാത്ത് ഹെന്റിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 21.4 ഓവറില്‍ 103 റണ്‍സ് വഴങ്ങിയാണ് അജാസ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് 235 റണ്‍സിന് പുറത്തായിരുന്നു. 82 റണ്‍സെടുത്ത ഡെയ്ല്‍ മിച്ചലും 71 റണ്‍സെടുത്ത വില്‍ യംഗും ആണ ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങിയത്.

Advertisement

ഇന്ത്യയ്ക്കായി വാഷിംഗ്ടണ്‍ സുന്ദര്‍ നാലും രവീന്ദ്ര ജഡേജ അഞ്ചും വിക്കറ്റെടുത്തു. ആകാശ് ദീപ ഒരു വിക്കറ്റും സ്വന്തമാക്കി.

Advertisement