For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, ഇന്ത്യയെന്ന വന്‍മരം വീണു, 36 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ കിവീസിന് ജയം

12:38 PM Oct 20, 2024 IST | admin
UpdateAt: 12:38 PM Oct 20, 2024 IST
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല  ഇന്ത്യയെന്ന വന്‍മരം വീണു  36 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ കിവീസിന് ജയം

ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം അഞ്ചാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് മറികടക്കുകയയായിരുന്നു. ഇതോടെ നീണ്ട 36 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് ജയം നേടാന്‍ ന്യൂസിലന്‍ഡിനായി.

ടോം ലാഥം (0), ഡെവോണ്‍ കോണ്‍വെ (17) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ജസ്പ്രിത് ബുംറയ്ക്കാണ് രണ്ട് വിക്കറ്റുകളും. മത്സരം അവസാനിക്കുമ്പോള്‍ 76 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 48 റണ്‍സുമായ വില്‍ യംഗും 46 പന്തില്‍ ആറ് ഫോറടക്കം 39 റണ്‍സുമായി രച്ചിന്‍ രവീന്ദ്രയും ക്രീസിലുണ്ടായിരുന്നു.

Advertisement

ജസ്പ്രിത് ബുംറ ഇന്ത്യക്ക് തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയിരുന്നു. 35 റണ്‍സിനിടെ ഓപ്പണര്‍മാരായ ടോം ലാഥം (0), ഡെവോണ്‍ കോണ്‍വെ (17) എന്നിവരെ ബുമ്ര മടക്കി. എന്നാല്‍ യംഗ് - രചിന്‍ സഖ്യം പിടിച്ചുനിന്നതോടെ കിവീസ് അനായാസ ജയം സ്വന്തമാാക്കി.

നേരത്തെ 356 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ സര്‍ഫറാസ് ഖാന്റെയും റിഷഭ് പന്തിന്റെയും വീരോചിത പ്രകടനങ്ങളിലൂടെ പൊരുതിയെങ്കിലും നാലാം ദിനം ചായക്കുശേഷം 462 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

Advertisement

230-3 എന്ന സ്‌കോറില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയെ സെഞ്ചുറി നേടിയ സര്‍ഫറാസും അര്‍ധസെഞ്ചുറി നേടിയ റിഷഭ് പന്തും ചേര്‍ന്ന് 177 റണ്‍സ് കൂട്ടുകെട്ടിലൂടെ 408 റണ്‍സിലെത്തിച്ചെങ്കിലും 150 റണ്‍സെടുത്ത സര്‍ഫറാസ് മടങ്ങിയതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി. 99 റണ്‍സെടുത്ത റിഷഭ് പന്ത് സ്‌കോര്‍ 433ല്‍ നില്‍ക്കെ വില്യം ഔറൂക്കെയുടെ പന്തില്‍ ബൗള്‍ഡായപ്പോള്‍ 12 റണ്‍സെടുത്ത കെ എല്‍ രാഹുലിനെ ഔറൂക്കെ വിക്കറ്റിന് പിന്നില്‍ ടോം ബ്ലണ്ടലിന്റെ കൈകളിലെത്തിച്ചു.

രവീന്ദ്ര ജഡേജയെകൂടി(5) മടക്കി ഔറൂക്കെ ഇന്ത്യയുടെ നടുവൊടിച്ചപ്പോള്‍ പ്രതീക്ഷ നല്‍കിയ അശ്വിനെ(15) മാറ്റ് ഹെന്റി മടക്കി. ബുമ്രയെയയും(0), മൊഹമ്മദ് സിറാജിനെയും(0) വീഴ്ത്തിയ ഹെന്റി തന്നെ ഇന്ത്യയുടെ വാലരിഞ്ഞു. കുല്‍ദീപ് യാദവ് ആറ് റണ്‍സുമായി പുറത്താകാതെ നിന്നു. 54 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അവസാന ആറ് വിക്കറ്റുകള്‍ നഷ്ടമായത്.

Advertisement

കിവീസിനയി മാറ്റ് ഹെന്റിയും വില്യം ഔറൂക്കെയും മന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു.ഗ്ലെന്‍ ഫിലിപ്സും ടിം സൗത്തിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 200ന് മുകളില്‍ വിജയലക്ഷ്യം കുറിച്ച് കിവീസിനെ വെല്ലുവിളിക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ കൂട്ടത്തകര്‍ച്ചയോടെ ഇല്ലാതായി.

Advertisement