For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഞങ്ങളും അക്കാര്യം ചെയ്ത് പോയേനെ, രോഹിത്തിനെ ചേര്‍ത്ത് പിടിച്ച് കിവീസ് ക്യാപ്റ്റന്‍

01:20 PM Oct 20, 2024 IST | admin
UpdateAt: 01:20 PM Oct 20, 2024 IST
ഞങ്ങളും അക്കാര്യം ചെയ്ത് പോയേനെ  രോഹിത്തിനെ ചേര്‍ത്ത് പിടിച്ച് കിവീസ് ക്യാപ്റ്റന്‍

ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കേറ്റ തോല്‍വിയ്ക്ക് പ്രധാന കാരണം ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയുടെ വലിയൊരു പിഴവായിരുന്നല്ലോ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കാനുളള രോഹിത്തിന്റെ തീരുമാനം അടിമുടി പാളുകയായിരുന്നു. നനഞ്ഞ് കുതിര്‍ന്ന പിച്ചില്‍ ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡിന്റെ പേസ് ആക്രമത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല.

കേവലം 46 റണ്‍സിനാണ് ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ തോറ്റത്. സ്വന്തം മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോറായി ഇത് മാറി. ന്യൂസിലന്‍ഡിന് ഇത് വലിയ അവസരമായി മാറി. ന്യൂസിലന്‍ഡ് 402 റണ്‍സാണ് ആദ്യ ഇന്നിംഗ്‌സില്‍ അടിച്ചെടുത്തത്. ഇതോടെ വന്‍ ലീഡ് വഴങ്ങിയ ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

Advertisement

ആദ്യ ഇന്നിംഗ്‌സിന് ശേഷം രോഹിത്ത് തനിയ്ക്ക് പറ്റിയ തെറ്റിനെ കുറിച്ച് ഏറ്റ് പറഞ്ഞിരുന്നു. ടോസില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാനുളള തന്റെ തീരുമാനമാണ് പിഴച്ചതെന്നാണ് രോഹിത്ത് പറഞ്ഞ്.

എന്നാല്‍ ഇന്ത്യയെ തോല്‍പിച്ച ശേഷം കിവീസ നായകന്‍ ടോം ലാഥമും ഇതേ കുറിച്ച് സംസാസിരിക്കുകയുണ്ടായി. ടോസ് ലഭിച്ചിരുന്നെങ്കില്‍ തങ്ങളും ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്നും ടോസ് തോറ്റത് നല്ലതായി മാറുകയായിരുന്നെന്നും ലാഥം പറഞ്ഞു.

Advertisement

ടോസിന്റെ കാര്യത്തില്‍ രോഹിത്തിനെ കുറ്റം പറയുന്നതില്‍ വലിയ കാര്യമില്ലെന്ന സൂചനയാണ് ലാഥം നല്‍കിയിരിക്കുന്നത്. മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. 36 വര്‍ഷത്തിന ശേഷമാണ് ന്യൂസിലന്‍ഡ് ഇന്ത്യയില്‍ ഒരു മത്സരം ജയിക്കുന്നത്്.

Advertisement
Advertisement