For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

അയാള്‍ ഒരു സ്ഥാന കയറ്റം അര്‍ഹിക്കുന്നു, ഏഷ്യന്‍ ബാറ്റര്‍മാര്‍ക്കില്ലാത്ത എന്തോ ഒന്ന് അയാള്‍ക്കുണ്ട്

03:59 PM Dec 28, 2024 IST | Fahad Abdul Khader
UpdateAt: 03:59 PM Dec 28, 2024 IST
അയാള്‍ ഒരു സ്ഥാന കയറ്റം അര്‍ഹിക്കുന്നു  ഏഷ്യന്‍ ബാറ്റര്‍മാര്‍ക്കില്ലാത്ത എന്തോ ഒന്ന് അയാള്‍ക്കുണ്ട്

സംഗീത ശേഖര്‍

ഒരു ടെസ്റ്റ് ബാറ്റര്‍ക്ക് ആവശ്യമുള്ള ടെമ്പറമെന്റ്, പ്രതിസന്ധികളെ നേരിടാനുള്ള പോരാട്ട വീര്യം ,ടെക്‌നിക്ക് എന്നിവക്കെല്ലാം പുറമെ ടിപ്പിക്കല്‍ ഏഷ്യന്‍ ബാറ്റര്‍മാരില്‍ നിന്ന് വ്യത്യസ്തമായി പേസും ബൗണ്‍സുമുള്ള ട്രാക്കുകളോടും പൊരുത്തപ്പെടുന്നു. ഓഫ് സ്റ്റമ്പിനെ കുറിച്ച് കൃത്യമായ ധാരണയുണ്ട് , ലീവ് ചെയ്യേണ്ട പന്തുകള്‍ കൃത്യമായി ലീവ് ചെയ്യുന്നു, ഷോര്‍ട് ബോള്‍ അറ്റാക്കിനെ സുന്ദരമായി കൈകാര്യം ചെയ്യുന്നു, ടൈറ്റ് ഡിഫന്‍സ്, പന്തിനെ പരമാവധി ലേറ്റ് ആയിത്തന്നെ കളിക്കുന്നു.

Advertisement

സാഹചര്യം അനുസരിച്ചു കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സുകള്‍ കളിക്കാനുള്ള സ്‌ട്രോക്കുകളും ഇന്റന്റും കൈവശമുണ്ട്. സാഹചര്യം അനുസരിച്ചു പ്രതിരോധിക്കാനും ആക്രമണത്തിലേക്ക് വരാനും സാധിക്കുന്നു എന്നതാണ് ഏറ്റവും ആകര്‍ഷിച്ച കാര്യങ്ങളില്‍ ഒന്ന്.

ഈയൊരു ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നിതീഷൊരു സ്ഥാനക്കയറ്റം അര്‍ഹിക്കുന്നു എന്നതില്‍ ഒരു സംശയവുമില്ല, കാരണം നിതീഷ് ബാറ്റ് ചെയ്യുന്ന രീതി തന്നെയാണ്. അയാളൊരു പാര്‍ട്ണര്‍ ഷിപ് ബില്‍ഡറാണ്.

Advertisement

ഇപ്പോള്‍ ക്രീസിലെത്തുന്നത് സ്ഥിരമായി ബാറ്റിംഗ് തകര്‍ച്ചകള്‍ക്കിടയിലാണ് എന്നത് കൊണ്ട് തന്നെ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ കളിക്കുന്ന നിതീഷിനു നീണ്ട ഇന്നിങ്ങ്‌സുകള്‍ കളിക്കാനുള്ള അവസരങ്ങള്‍ കുറവാണു. അറ്റ് ലാസ്റ്റ് ഇന്ത്യക്ക് മിഡില്‍ ഓര്‍ഡറില്‍ ഒരു പ്രൊപ്പര്‍ ടെസ്റ്റ് ബാറ്ററെ ലഭിച്ചു കഴിഞ്ഞു എന്നതില്‍ സംശയിക്കേണ്ട.. നിതീഷ് കുമാര്‍ റെഡ്ഢി ഈസ് എ ക്ലാസ് എപാര്‍ട്ട്.

Advertisement
Advertisement