For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഞെട്ടിക്കുന്ന നീക്കവുമായി സെലക്ടര്‍മാര്‍, ഓസ്‌ട്രേലിയയിലേക്ക് സര്‍പ്രൈസ് താരവും ഇന്ത്യന്‍ ടീമില്‍

11:07 AM Oct 23, 2024 IST | admin
UpdateAt: 11:07 AM Oct 23, 2024 IST
ഞെട്ടിക്കുന്ന നീക്കവുമായി സെലക്ടര്‍മാര്‍  ഓസ്‌ട്രേലിയയിലേക്ക് സര്‍പ്രൈസ് താരവും ഇന്ത്യന്‍ ടീമില്‍

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ചില സര്‍പ്രൈസ് താരങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ ബിസിസിഐ ആലോചിക്കുന്നു. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയ്ക്കായുളള ഇന്ത്യന്‍ ടീമില്‍ നിതീഷ് കുമാര്‍ റെഡ്ഡി ഇടംനേടാന്‍ സാധ്യതയുണ്ട്് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

അജിത് അഗാര്‍ക്കര്‍ നയിക്കുന്ന അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റി റെഡ്ഡിയെ ഒരു സീം-ബൗളിംഗ് ഓള്‍ റൗണ്ടറായി പരിഗണിക്കുന്നതായി പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിരുന്ന റെഡ്ഡി, അടുത്തിടെ ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ ടി20 ടീമിലും ഇടം നേടിയിരുന്നു. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് ശേഷം പൂനെയില്‍ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 10 ന് ഇന്ത്യന്‍ ടീം പെര്‍ത്തിലേക്ക് പുറപ്പെടും.

അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ദീര്‍ഘ പര്യടനമായതിനാല്‍, നെറ്റ് ബൗളര്‍മാര്‍ ഉള്‍പ്പെടെ വലിയൊരു ടീമുമായി ആയിരിക്കും ഇന്ത്യന്‍ ടീം യാത്ര ചെയ്യുക. 2022-ല്‍ പ്രശസ്തമായ ഗാബ ടെസ്റ്റില്‍ നിര്‍ണായക പങ്ക് വഹിച്ച ശാര്‍ദുല്‍ താക്കൂറിനെയും ടീമിലെടുക്കുന്ന കാര്യം സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്യും. പരിക്കില്‍ നിന്ന് മുക്തനായ താക്കൂര്‍ നിലവില്‍ രഞ്ജി ട്രോഫിയില്‍ മുംബൈക്ക് വേണ്ടി കളിക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ മുംബൈ രഞ്ജി ട്രോഫി നേടുന്നതില്‍ താക്കൂര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

Advertisement

റെഡ്ഡിയും താക്കൂറും ഒരു സ്ഥാനത്തിനായി മത്സരിക്കാനാണ് സാധ്യത. ഭാവിയില്‍ ഇന്ത്യയ്ക്ക് വേണ്ടി ദീര്‍ഘ ഫോര്‍മാറ്റില്‍ കളിക്കാന്‍ കഴിവുള്ള ഒരു ഓള്‍ റൗണ്ടറായാണ് റെഡ്ഡിയെ കാണുന്നത്. 2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം 33 കാരനായ താക്കൂര്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നില്ല, എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരമായി കളിക്കുന്നുണ്ട്.

ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന എ സീരീസ് റെഡ്ഡിക്ക് നിര്‍ണായകമാകും. ഒക്ടോബര്‍ 31 നും നവംബര്‍ 7 നും രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കുന്ന ഇന്ത്യ എ ടീമിന്റെ ഭാഗമാണ് റെഡ്ഡി. ദിവസേന 10-15 ഓവറുകള്‍ ബൗള്‍ ചെയ്യാനുള്ള കഴിവ് റെഡ്ഡിക്കുണ്ടോ എന്ന് സെലക്ടര്‍മാര്‍ വിലയിരുത്തും. ആദ്യ ടെസ്റ്റിന് മുമ്പ് നടക്കുന്ന ഇന്‍ട്രാ-സ്‌ക്വാഡ് പരിശീലന മത്സരത്തിലും ടീം മാനേജ്‌മെന്റിനെ മതിപ്പുളവാക്കാന്‍ റെഡ്ഡിക്ക് അവസരം ലഭിക്കും.

Advertisement

Advertisement