For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഗവാസ്‌കറുടെ കാല്‍ തൊട്ട് നിതീഷിന്റെ പിതാവ്; ഹൃദയസ്പര്‍ശിയായ കാഴ്ചയ്ക്ക് എംസിജി സാക്ഷി

09:28 AM Dec 29, 2024 IST | Fahad Abdul Khader
Updated At - 09:28 AM Dec 29, 2024 IST
ഗവാസ്‌കറുടെ കാല്‍ തൊട്ട് നിതീഷിന്റെ പിതാവ്  ഹൃദയസ്പര്‍ശിയായ കാഴ്ചയ്ക്ക് എംസിജി സാക്ഷി

മെല്‍ബണ്‍: ഇന്ത്യയുടെ യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയുടെ പിതാവ് മുത്യാല റെഡ്ഡി ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കറുടെ കാല്‍ തൊട്ട് വണങ്ങിയത് ഹൃദയസ്പര്‍ശിയായ കാഴ്ചയ്ക്ക് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷിയായി. ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ നിതീഷിന്റെ കുടുംബം ഗവാസ്‌കറെ കാണാനെത്തിയപ്പോഴായിരുന്നു ഈ നാടകീയമായ സംഭവം.

വികാരാധീനനായ ഗവാസ്‌കര്‍ നിതീഷിന്റെ പിതാവിനെ ആശ്ലേഷിച്ചു. നിതീഷിന്റെ അമ്മയും സഹോദരിയും ഈ കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു.

Advertisement

മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ സെഞ്ച്വറി നേടി നിതീഷ് ഇന്ത്യയെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ചിരുന്നു. 221 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയിലായിരുന്ന ഇന്ത്യയെ വാഷിംഗ്ടണ്‍ സുന്ദറുമായി (50) ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 127 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി റെഡ്ഡി കരകയറ്റി.

ഞായറാഴ്ച ഓസ്‌ട്രേലിയ ഇന്ത്യയുടെ അവസാന വിക്കറ്റ് വീഴ്ത്തി 369 റണ്‍സില്‍ പുറത്താക്കി. 114 റണ്‍സെടുത്ത നിതീഷ് ആയിരുന്നു അവസാന വിക്കറ്റ്. ഈ സെഞ്ച്വറിയോടെ തന്റെ ആദ്യ ടെസ്റ്റ് പരമ്പരയില്‍ 6 ഇന്നിംഗ്‌സുകളില്‍ നിന്ന് 293 റണ്‍സാണ് നിതീഷ് നേടിയത്. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് (409) ആണ് റണ്‍വേട്ടയില്‍ മുന്നില്‍.

Advertisement

Advertisement