ഇന്ത്യയെ സ്വന്തം നാട്ടില്‍ തോറ്റമ്പിയ്ക്കും, മുന്നറിയിപ്പുമായി കിവീസ് ക്യാപ്റ്റനും
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്ന് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം. ബംഗ്ലാദേശിനെതിരായ ടി20 പരമ്പര കളിക്കുന്ന തിരക്കിലാണ് ഇന്ത്യന്‍ ടീം. ഈ മാസം16ന് പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.
ശ്രീലങ്കയോടേറ്റ തോല്‍വിയുടെ ക്ഷീണത്തിലാണ് ന്യൂസിലാന്‍ഡ് എത്തുന്നതെങ്കിലും, ഇന്ത്യയെ സ്വന്തം നാട്ടില്‍ തോല്‍പ്പിക്കുമെന്ന് ക്യാപ്റ്റന്‍ ടോം ലാത്തം മുന്നറിയിപ്പ് നല്‍കി. 'ഇന്ത്യ അടുത്ത കാലത്ത് സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ല. എന്നാല്‍ ഞങ്ങള്‍ക്ക് ഭയമില്ല. ഇന്ത്യയില്‍ ചരിത്രം സൃഷ്ടിക്കും,' ലാത്തം പറഞ്ഞു.
ആക്രമണോത്സുക ക്രിക്കറ്റ് കളിച്ചാണ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പദ്ധതിയിടുന്നതെന്നും ലാത്തം വ്യക്തമാക്കി.
കെയ്ന്‍ വില്യംസണ്‍ ആദ്യ മത്സരത്തില്‍ കളിക്കില്ലെങ്കിലും, ടിം സൗത്തി, ഡെവണ്‍ കോണ്‍വേ, ഡാരില്‍ മിച്ചല്‍, രചിന്‍ രവീന്ദ്ര തുടങ്ങിയ അനുഭവസമ്പന്നരായ താരങ്ങള്‍ ന്യൂസിലാന്‍ഡ് നിരയിലുണ്ട്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഈ പരമ്പര നിര്‍ണായകമാണ്. മൂന്ന് മത്സരങ്ങളും ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനലിലേക്ക് അനായാസം യോഗ്യത നേടാം. എന്നാല്‍ സ്വന്തം നാട്ടില്‍ തോല്‍വി അറിയാത്ത ഇന്ത്യയെ കീഴടക്കുക ന്യൂസിലാന്‍ഡിന് അത്ര എളുപ്പമാകില്ല.