For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ധോണിയോട മിണ്ടിയിട്ട് 10 വര്‍ഷമായി, തുറന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിംഗ്

07:12 PM Dec 04, 2024 IST | Fahad Abdul Khader
Updated At - 07:12 PM Dec 04, 2024 IST
ധോണിയോട മിണ്ടിയിട്ട് 10 വര്‍ഷമായി  തുറന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിംഗ്

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുമായി താന്‍ സംസാരിക്കാറില്ലെന്ന് തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. പത്ത് വര്‍ഷത്തിലേറെയായി ഇരുവരും തമ്മില്‍ കാര്യമായ ആശയവിനിമയം ഇല്ലെന്നാണ് ഹര്‍ഭജന്‍ സിംഗ തുറന്ന് പറയുന്നത്.

ഇന്ത്യന്‍ ടീമിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലും ഒരുമിച്ച് കളിച്ചിട്ടുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം സൗഹൃദപരമല്ലായിരുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Advertisement

'ഇല്ല, ഞാന്‍ ധോണിയോട് സംസാരിക്കാറില്ല. സിഎസ്‌കെയില്‍ കളിക്കുമ്പോള്‍ സംസാരിച്ചിട്ടുണ്ട്, പക്ഷേ അത് കളിക്കളത്തില്‍ മാത്രം. പത്ത് വര്‍ഷത്തിലേറെയായി ഞങ്ങള്‍ക്ക് പുറത്ത് ഒരു തരത്തിലുള്ള ആശയവിനിമയവും ഇല്ല' ഹര്‍ഭജന്‍ പറഞ്ഞു.

ധോണിയുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും എന്നാല്‍ ധോണിക്ക് തന്നോട് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് തനിക്കറിയില്ലെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement

'എനിക്ക് ധോണിയോട് യാതൊരു പ്രശ്‌നവുമില്ല. ഇനി അദ്ദേഹത്തിന് എന്തെങ്കിലും ഉണ്ടെങ്കില്‍ അദ്ദേഹം പറയട്ടെ. അങ്ങനെ എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ ഇതിനകം അദ്ദേഹം പറഞ്ഞേനെ' ഹര്‍ഭജന്‍ പറഞ്ഞു. ഫോണ്‍ വിളിച്ചാല്‍ മറുപടി നല്‍കുന്നവരെ മാത്രമേ താന്‍ വിളിക്കാറുള്ളൂ എന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളാണ് ധോണിയും ഹര്‍ഭജനും.

Advertisement

Advertisement