Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഐപിഎല്‍ കരാര്‍ ഇല്ലെങ്കില്‍ കരിയര്‍ അവസാനിച്ചു, ദുരവസ്ഥ തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം

05:40 PM Jan 27, 2025 IST | Fahad Abdul Khader
UpdateAt: 05:40 PM Jan 27, 2025 IST
Advertisement

ഇന്ത്യന്‍ ക്രിക്കറ്റ് കടന്ന് പോകുന്ന സങ്കടകരമായ അവസ്ഥയിലേക്ക് വിരല്‍ ചൂണ്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം മന്‍ദീപ് സിഗം. പഞ്ചാബ് വിട്ട് ത്രിപുരയ്ക്കായി രഞ്ജി ട്രോഫി കളിക്കുന്ന 33-കാരനായ മന്‍ദീപ് സിംഗ് ഇന്ത്യന്‍ ക്രിക്കറ്റ് സംവിധാനത്തില്‍ ഇപ്പോള്‍ ഐപിഎല്ലിന് ഏതൊരു ആഭ്യന്തര ടൂര്‍ണമെന്റിനേക്കാളും പ്രകടനത്തേക്കാളും പ്രാധാന്യമുണ്ടെന്ന് തുറന്ന് പറയുന്നു. ഐപിഎല്‍ കരാര്‍ ഇല്ലെങ്കില്‍ കരിയറിനോട് വിടപറയുന്നതാകും നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Advertisement

'പഞ്ചാബ് വിട്ടതിന് ശേഷം വിരമിക്കല്‍ എന്ന ചിന്ത ഉടനടി മനസ്സില്‍ വന്നില്ല. പക്ഷേ, എന്റെ മുന്‍ സഹതാരങ്ങളോ ഞാന്‍ ക്രിക്കറ്റ് കളിച്ചവരോ വിരമിക്കുന്നത് കണ്ടപ്പോള്‍, അത് എന്നെ വല്ലാതെ ബാധിച്ചു. സഹ ക്രിക്കറ്റ് താരങ്ങള്‍ നേരത്തെ വിരമിക്കുന്നത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി, അത് വിചിത്രമായി തോന്നി. വെറും 32, 33 വയസ്സ് പ്രായമുളളപ്പോഴാണ് അവര്‍ വിരമിക്കുന്നത്' മണ്‍ദീപ് സിംഗ് പറഞ്ഞു.

'ഐപിഎല്‍ ഒരു വലിയ ഘടകമാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ക്ക് ഒരു ഐപിഎല്‍ കരാര്‍ ഇല്ലെങ്കില്‍, നിങ്ങളുടെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചു. വിരമിച്ച കളിക്കാര്‍ക്കായി ലീഗുകള്‍ ഉണ്ട്, അവിടെ നിങ്ങള്‍ക്ക് 15-20 ദിവസത്തെ ടൂര്‍ണമെന്റുകള്‍ക്ക് നല്ല പണം സമ്പാദിക്കാം. നിങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഒരു വര്‍ഷത്തില്‍ എളുപ്പത്തില്‍ 1 കോടി രൂപ സമ്പാദിക്കാം. ഒരുപക്ഷേ അത് കാരണങ്ങളിലൊന്നാകാം, അല്ലെങ്കില്‍ ഒരുപക്ഷേ അവരില്‍ ക്രിക്കറ്റ് ഫയര്‍ ഇല്ലാതായിരിക്കാം' മണ്‍ദീപ് പറഞ്ഞു.

Advertisement

'പാഡി അപ്ടണ്‍്‌റെ ഒരു വീഡിയോ ഞാന്‍ കണ്ടു, അതില്‍ അദ്ദേഹം പറയുന്നത് ക്രിക്കറ്റില്‍, ബാറ്റര്‍മാര്‍ 30 വയസ്സ് കഴിഞ്ഞാണ് ഉയരുന്നത് എന്നാണ്. എബി ഡിവില്ലിയേഴ്സുമായി ഞാന്‍ നടത്തിയ സംഭാഷണത്തിലും അത് തന്നെയാണ് പറയുന്നത്. 'വിരാട് കോഹ്ലിയെ ഒഴിവാക്കൂ. അദ്ദേഹം ഒരു അസാധാരണ കളിക്കാരനാണ്. അദ്ദേഹം തന്റെ കരിയറില്‍ വളരെ നേരത്തെ തന്നെ ഉയര്‍ന്നു. എന്നാല്‍, നിങ്ങള്‍ കാണുക, മറ്റെല്ലാവരും - 29, 30, അതിനുശേഷവും - ബാറ്റര്‍മാര്‍ സാധാരണയായി അവരുടെ ഉച്ചസ്ഥായിയിലെത്തുന്നു,' എന്ന് അദ്ദേഹം പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്.'

'സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടിയ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്നു ഞാന്‍. എന്നാല്‍ പിന്നീട് പ്രീ-സീസണ്‍ ക്യാമ്പിനായി നമീബിയയിലേക്ക് പോകുന്ന ടീമില്‍ നിന്ന് എന്റെ പേര് വിട്ടുപോയി. വൈറ്റ്-ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് എന്നെ പരിഗണിക്കുന്നില്ലെന്ന് എനിക്ക് അറിയിപ്പ് ലഭിച്ചു' മണ്‍ദീപ്് പറയുന്നു.

'എനിക്ക് നിരാശ തോന്നി. കാഫി ഖരാബ് ലഗാ (എനിക്ക് ശരിക്കും വിഷമം തോന്നി). എനിക്ക്, പഞ്ചാബിനായി ഒരു ട്രോഫി നേടുന്നത് ഇന്ത്യയ്ക്കായി കളിക്കുന്നതിന് തുല്യമായിരുന്നു. ഞാന്‍ ടീമില്‍ അത്രയും നിക്ഷേപിച്ചിരുന്നു. ഞാന്‍ ഒരു പഞ്ചാബിയായതിനാല്‍, പഞ്ചാബ് എന്റെ ഹൃദയത്തിലാണ്. പഞ്ചാബ് വിട്ട് മറ്റൊരു സംസ്ഥാനത്തിനായി കളിക്കേണ്ടിവരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല,' അദ്ദേഹം പറയുന്നു.

'അത് എന്റെ തെറ്റാണെന്നും എനിക്ക് തോന്നുന്നു. എന്റെ അവസാന സീസണ്‍ ഭയാനകമായിരുന്നു. പിസിഎ യുവതാരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കാന്‍ ആഗ്രഹിച്ചു, എന്റെ ഫോമും മോശമായിരുന്നു, അതിനാല്‍ ഞാന്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു' മണ്‍ദീപ് കൂട്ടിച്ചേര്‍ത്തു.

മന്‍ദീപ് സിംഗ് ഇതിനകം മൂന്ന് ടി20 മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2016 ല്‍ ആയിരുന്നു അത്. എന്നിരുന്നാലും, തന്റെ ഏറ്റവും മികച്ച പ്രകടനം ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് അദ്ദേഹം വിശ്വസിക്കുന്നു, കൂടാതെ ആ അവസരങ്ങള്‍ക്കായി തയ്യാറാകാനും അദ്ദേഹം ആഗ്രഹിക്കുന്നു.

Advertisement
Next Article