ഇരട്ട സെഞ്ച്വറിയും തുണക്കില്ല, ഇന്ത്യയ്ക്കായി കളിക്കാന്‍ സര്‍ഫറാസ് കാത്തിരിക്കണം
ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കാര്യമായ മാറ്റങ്ങളില്ലാതെയാണ് ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. മുഹമ്മദ് ഷമി ടീമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹത്തെ പരിഗണിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ടീമിനെ തന്നെയാണ് നിലനിര്‍ത്തിയിരിക്കുന്നത്. യുവ പേസര്‍ യശ് ദയാലിന് മാത്രമാണ് സ്ഥാനം നഷ്ടമായത്.
കഴിഞ്ഞ പരമ്പരയില്‍ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഇത്തവണ ജസ്പ്രീത് ബുംറയെ വൈസ് ക്യാപ്റ്റനായി നിയമിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ രോഹിത് ശര്‍മ കളിക്കില്ലെന്ന വാര്‍ത്തകള്‍ക്കിടെയാണ് ബുംറയ്ക്ക് വൈസ് ക്യാപ്റ്റന്‍സി.
ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍ ഇങ്ങനെയാണ്:
ഓപ്പണര്‍മാര്‍: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍. ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നില്ല. ജയ്‌സ്വാള്‍ മൂന്ന് അര്‍ദ്ധ സെഞ്ചുറികള്‍ നേടിയെങ്കിലും അതൊന്നും വലിയ സ്‌കോറുകളാക്കി മാറ്റാന്‍ കഴിഞ്ഞില്ല.
മധ്യനിര: ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, റിഷഭ് പന്ത്. ഗില്‍ മൂന്നാം നമ്പറില്‍ തുടരും. കോഹ്ലിയും ബംഗ്ലാദേശിനെതിരെ തിളങ്ങിയിരുന്നില്ല. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് പന്ത് തന്നെ തുടരും. ഇതോട ഇറാനി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടി സര്‍ഫറാസ് ഖാന്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ കാത്തിരിക്കണം
ഓള്‍ റൗണ്ടര്‍മാര്‍: രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍. ഇരുവരും ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
പേസര്‍മാര്‍: ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.