Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ബാബര്‍ അസമിന്റെ ലോക ടി20 ഇലവന്‍: കോലിയും ബുംറയും പുറത്ത്

07:31 PM May 17, 2025 IST | Fahad Abdul Khader
Updated At : 07:31 PM May 17, 2025 IST
Advertisement

പാകിസ്ഥാന്റെ സൂപ്പര്‍താരം ബാബര്‍ അസം തന്റെ ലോക ടി20 ഇലവനെ തിരഞ്ഞെടുത്തപ്പോള്‍ പലരെയും അത്ഭുതപ്പെടുത്തിയത് ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളായ വിരാട് കോലിയുടെയും ജസ്പ്രീത് ബുംറയുടെയും അഭാവമായിരുന്നു. ബുംറ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികച്ച ബൗളറാണെങ്കില്‍, കോലി തന്റെ ബാറ്റിംഗ് വൈദഗ്ദ്ധ്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയ താരമാണ്. എന്നിട്ടും ഇരുവരും ബാബറിന്റെ ടീമില്‍ ഇടംപിടിക്കാതെ പോയത് ശ്രദ്ധേയമായി.

Advertisement

ഒരു രാജ്യാന്തര ടീമില്‍ നിന്ന് പരമാവധി രണ്ട് കളിക്കാരെ മാത്രമേ തിരഞ്ഞെടുക്കാന്‍ സാധിക്കൂ എന്ന നിയമം നിലനില്‍ക്കുന്നതിനാലാണ് ബാബര്‍ ഇന്ത്യയില്‍ നിന്ന് രോഹിത് ശര്‍മ്മയെയും സൂര്യകുമാര്‍ യാദവിനെയും ഉള്‍പ്പെടുത്തിയത്. സാല്‍മി ടിവിയിലെ ഒരു പോഡ്കാസ്റ്റിലാണ് ബാബര്‍ തന്റെ ടീമിനെ തിരഞ്ഞെടുത്തത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷവാര്‍ സാല്‍മിയുടെ ക്യാപ്റ്റനാണ് ബാബര്‍ എന്നത് ശ്രദ്ധേയമാണ്.

ബാബര്‍ അസമിന്റെ ലോക ടി20 ഇലവന്‍ ഇതാ:

Advertisement

അടുത്തിടെ ഇംഗ്ലണ്ട് ബാറ്റര്‍ സാം ബില്ലിംഗ്സ് ബാബര്‍ അസമിനെ ഓണ്‍ലൈനില്‍ ട്രോള്‍ ചെയ്തിരുന്നു. പിഎസ്എല്ലിലെ രണ്ട് വ്യത്യസ്ത റെക്കോര്‍ഡുകള്‍ ചൂണ്ടിക്കാട്ടിയാണ് ബില്ലിംഗ്സ് ട്രോളിംഗ് നടത്തിയത്.

പിഎസ്എല്‍ 2025-ല്‍ ഏറ്റവും വേഗത്തില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ താരം ബില്ലിംഗ്സാണ്. വെറും 19 പന്തുകളില്‍ നിന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. മറുവശത്ത്, ഏറ്റവും വേഗത കുറഞ്ഞ അര്‍ദ്ധസെഞ്ച്വറി നേടിയ താരം ബാബറാണ് - 47 പന്തുകളില്‍ നിന്ന്. ലാഹോര്‍ ഖലന്ദര്‍ഴ്‌സിനു വേണ്ടി കളിക്കുന്ന ബില്ലിംഗ്സ് ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനെതിരെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. പെഷവാര്‍ സാല്‍മിക്കു വേണ്ടി കളിക്കുന്ന ബാബറിന്റെ മോശം റെക്കോര്‍ഡ് ഇസ്ലാമാബാദ് യുണൈറ്റഡിനെതിരെയായിരുന്നു.

ഈ രണ്ട് താരങ്ങളുടെയും വ്യത്യസ്ത റെക്കോര്‍ഡുകള്‍ ഒരു ക്രിക്കറ്റ് പേജ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുകയും ബില്ലിംഗ്സ് അത് റീ-ഷെയര്‍ ചെയ്യുകയുമായിരുന്നു. അതേസമയം, പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) 2025 മെയ് 17ന് പുനരാരംഭിക്കുമെന്നും ഫൈനല്‍ മെയ് 25ന് നടക്കുമെന്നും പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി കഴിഞ്ഞ ദിവസം അറിയിച്ചു.

കഴിഞ്ഞയാഴ്ച ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം വര്‍ധിച്ചതിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചത്.

Advertisement
Next Article