For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഗില്ലോ പന്തോ അല്ല, 23കാരനെ ഇന്ത്യന്‍ ക്യാപ്റ്റനാക്കാണമെന്ന് തുറന്നടിച്ച് ഗംഭീര്‍

04:52 PM Jan 13, 2025 IST | Fahad Abdul Khader
Updated At - 04:53 PM Jan 13, 2025 IST
ഗില്ലോ പന്തോ അല്ല  23കാരനെ ഇന്ത്യന്‍ ക്യാപ്റ്റനാക്കാണമെന്ന് തുറന്നടിച്ച് ഗംഭീര്‍

ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ക്യാപ്റ്റനെ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി കാലാവധി അവസാനിക്കുന്നതോടെ ജസ്പ്രീത് ബുംറമ ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റന്‍ സ്ഥാനമേറ്റേക്കും. ടി20യില്‍ സൂര്യ നായക സ്ഥാനത്ത് തുടരും.

കഴിഞ്ഞ ദിവസം ചേര്‍ന്ന ബിസിസിഐയുടെ അവലോകന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. എന്നാല്‍, ബുംറയുടെ ഫിറ്റ്‌നസ് സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ശക്തനായ ഒരു വൈസ് ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.

Advertisement

ടെസ്റ്റ് ക്രിക്കറ്റില്‍ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റന്‍ ആക്കണമെന്നാണ് സെലക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍, യശസ്വി ജയ്സ്വാളിനെയാണ് ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ ഉപനായക സ്ഥാനത്തേയ്ക്ക് ആഗ്രഹിക്കുന്നത്.

ഏകദിനത്തിലും ബുംറ ക്യാപ്റ്റന്‍ ആകാനാണ് സാധ്യത. അദ്ദേഹത്തിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ ടീമിനെ നയിക്കും. ഓസ്ട്രേലിയ പാറ്റ് കമ്മിന്‍സിനെ മാനേജ് ചെയ്യുന്ന രീതിയിലായിരിക്കും ഇത്.

Advertisement

Advertisement