ടി20 ലോക കിരീടം സ്വന്തമാക്കി, ദുബൈയില്‍ ചരിത്രം കുറിച്ച് ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക കരയുന്നു
11:14 PM Oct 20, 2024 IST | admin
UpdateAt: 11:14 PM Oct 20, 2024 IST
ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി കിരീടം ചൂടി ന്യൂസിലാന്‍ഡ്. ദുബായില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ന്യൂസിലാന്‍ഡ് ലോക കിരീട നേട്ടം കൈവരിച്ചത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 5 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി. മറുപടിയായി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് മാത്രമേ നേടാനായുള്ളൂ.
Advertisement
അമേലിയ കെര്‍ ആണ് ന്യൂസിലാന്‍ഡിന്റെ വിജയശില്‍പ്പി. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെച്ച കെര്‍ 43 റണ്‍സ് നേടുകയും 2 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.
2009ലും 2010ലും ഫൈനലില്‍ പരാജയപ്പെട്ട ന്യൂസിലാന്‍ഡിന് ഒടുവില്‍ ലോകകപ്പ് സ്വന്തമാക്കാന്‍ കഴിഞ്ഞു.
Advertisement
Advertisement