സിഡ്നി ടെസ്റ്റിന് മുമ്പ് വമ്പന്‍ സര്‍പ്രൈസ്, രോഹിത് പുറത്ത്; വിരമിക്കില്ല, പുതിയ ക്യാപ്റ്റന്‍
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയെ ജസ്പ്രീത് ബുംറ നയിക്കും. മോശം ഫോമിനെ തുടര്‍ന്ന് രോഹിത് ശര്‍മ്മ ടീമില്‍ നിന്ന് പിന്മാറിയതായാണ് റിപ്പോര്‍ട്ട്.
രോഹിതിന്റെ അഭാവത്തില്‍ കെ.എല്‍ രാഹുല്‍ യശസ്വി ജയ്സ്വാളിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യും. പരിക്കേറ്റ് പിന്മാറിയ ആകാശ് ദീപിന് പകരം പ്രസീദ്ധ് കൃഷ്ണയും കളിയ്ക്കും.
ഈ പരമ്പരയില്‍ രോഹിതിന് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് 31 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ഇത് രൂക്ഷ വിമര്‍ശനത്തിന് കാരണമായി. മുന്‍ താരങ്ങള്‍ അ്ട്കം രോഹിതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.
നിലവില്‍ 2-1ന് പരമ്പരയില്‍ പിന്നിലായ ഇന്ത്യക്ക് സിഡ്നി ടെസ്റ്റ് ജയിച്ചേ മതിയാകൂ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനുള്ള സാധ്യത നിലനിര്‍ത്തണമെങ്കിലും ഇന്ത്യക്ക് ഈ മത്സരം ജയിക്കേണ്ടത് അത്യാവശ്യമാണ്.
പുതിയ ഓപ്പണിംഗ് കൂട്ടുകെട്ടും ബുംറയുടെ നേതൃത്വവും ഇന്ത്യയ്ക്ക് ഗുണം ചെയ്യുമോ എന്നറിയാന്‍ കാത്തിരിക്കാം.
എസ്‌സിജി ടെസ്റ്റിനുള്ള ഇന്ത്യൻ ഇലവൻ!
രാഹുൽ, ജയ്‌സ്വാൾ, ഗിൽ, കോഹ്‌ലി, പന്ത്, ജഡേജ, നിതീഷ്, സുന്ദർ, പ്രസിദ്ധ്, സിറാജ്, ബുംറ (ക്യാപ്റ്റൻ). [Express Sports]