Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

അവന്‍ വലിയ റിസ്‌ക്കാണെടുക്കുന്നത്, സഞ്ജുവിന് കട്ടപിന്തുണയുമായി പീറ്റേഴ്‌സണ്‍

05:21 PM Jan 29, 2025 IST | Fahad Abdul Khader
UpdateAt: 05:21 PM Jan 29, 2025 IST
Advertisement

ദക്ഷിണാഫ്രിക്കയില്‍ അസാമാന്യ പ്രകടനം കാഴ്ച്ചവെച്ച സഞ്ജു സാംസണ്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയിരിക്കുകയാണല്ലോ. ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് 11.33 എന്ന ശരാശരിയില്‍ 34 റണ്‍സ് മാത്രമാണ് താരം നേടിയത്.

Advertisement

എന്നാല്‍ സഞ്ജുവിനെ എഴുതി തള്ളാന്‍ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ തയ്യാറല്ല. സഞ്ജു തിരിച്ചുവരുമെന്നാണ് കെവിന്‍ പീറ്റേഴ്സണ്‍ തുറന്ന് പറയുന്നത്.

'റിസ്‌ക് എടുക്കുമ്പോള്‍ ചിലപ്പോള്‍ വിജയിക്കും, ചിലപ്പോള്‍ പരാജയപ്പെടും. ഓപ്പണര്‍മാര്‍ റിസ്‌ക് എടുക്കേണ്ടത് അത്യാവശ്യമാണ്. സഞ്ജുവിന്റെ കാര്യത്തില്‍ കൂടുതല്‍ തവണയും അത് ഫലം കണ്ടിട്ടുണ്ട്' പീറ്റേഴ്സണ്‍ പറഞ്ഞു.

Advertisement

സഞ്ജുവിന് മാനസികമായി ഒരു പ്രശ്‌നവുമില്ലെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തിന് സ്ഥിരമായി അവസരം ലഭിക്കാത്തതില്‍ താന്‍ അത്ഭുതപ്പെടുന്നുവെന്നും പീറ്റേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു.

ഷോര്‍ട്ട് ബോളില്‍ പുറത്താകുന്ന രീതി തുടര്‍ന്നാല്‍ സാങ്കേതികത്വം പരിശോധിക്കേണ്ടി വരുമെന്നും എന്നാല്‍ സഞ്ജു മികച്ച കളിക്കാരനാണെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.

മൂന്ന് മത്സരങ്ങളിലും ഷോര്‍ട്ട് ബോളില്‍ പുറത്തായത് സഞ്ജുവിന് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ആണ് മൂന്ന് മത്സരത്തിലും സഞ്ജുവിനെ പുറത്താക്കിയത്.

Advertisement
Next Article