For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

നടന്നത് ഓപ്പറേഷന്‍ രോഹിത്ത്, ഒഴിവാക്കിയത് ദുരൂഹം, തുറന്നടിച്ച് ഇന്ത്യന്‍ താരം

10:18 PM Jan 03, 2025 IST | Fahad Abdul Khader
UpdateAt: 10:18 PM Jan 03, 2025 IST
നടന്നത് ഓപ്പറേഷന്‍ രോഹിത്ത്  ഒഴിവാക്കിയത് ദുരൂഹം  തുറന്നടിച്ച് ഇന്ത്യന്‍ താരം

സിഡ്നിയില്‍ നടക്കുന്ന നിര്‍ണായക അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തതുപോലെ, ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ മോശം ഫോമിലുള്ള രോഹിത്തിന് പകരം ശുഭ്മാന്‍ ഗില്ലിനെ ടീമിലെടുത്തു. കെ എല്‍ രാഹുല്‍ ഓപ്പണിംഗിലേക്ക് തിരിച്ചെത്തി.

എന്നാല്‍ രോഹിത്തിനെ ഒഴിവാക്കിയതിന്റെ യഥാര്‍ത്ഥ കാരണം ടോസ് സമയത്ത് വ്യക്തമാക്കാത്തതിലാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ അമ്പരപ്പ് പ്രകടിപ്പിച്ചത്. ഇന്ത്യയുടെ താല്‍ക്കാലിക ക്യാപ്റ്റന്‍ ജസ്പ്രിത് ബുംറ ടോസ് സമയത്ത് പറഞ്ഞത്, 'ടീമിന്റെ ഐക്യത്തിന് വേണ്ടിയാണ് ക്യാപ്റ്റന്‍ വിശ്രമിക്കാന്‍ തീരുമാനിച്ചത്' എന്നാണ്.

Advertisement

എന്നാല്‍ ടോസ് നടത്തിയ മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി, രോഹിത്തിന്റെ അഭാവത്തെക്കുറിച്ച് ബുംറയോട് ചോദിക്കാതിരുന്നത് ദുരൂഹമാണെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.

'രവി ശാസ്ത്രിയുടെ ഭാഗത്ത് നിന്ന് ഇത് വളരെ ദുരൂഹമാണ്. ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ രഹസ്യസ്വഭാവം എനിക്ക് മനസ്സിലാകുന്നില്ല. 62 ടെസ്റ്റുകള്‍ കളിച്ച രോഹിത് ശര്‍മ്മയെ പോലൊരു താരത്തെ ഒഴിവാക്കുമ്പോള്‍ ആരാധകരോട് വ്യക്തമായി പറയേണ്ടതുണ്ട്. ബുംറ ടോസിന് വരുമ്പോള്‍ ആരാധകരുടെ മനസ്സിലുയരുന്ന ആദ്യ ചോദ്യം രോഹിത്തിന് എന്ത് പറ്റി എന്നതാണ്. അദ്ദേഹം സ്വയം പിന്മാറിയതാണോ? അതോ ഒഴിവാക്കപ്പെട്ടതാണോ? ടോസ് സമയത്ത് ബുംറയോട് ഇതേക്കുറിച്ച് ചോദിക്കാതിരുന്നതില്‍ ഞാന്‍ അത്ഭുതപ്പെട്ടു. ഞാന്‍ പലതവണ ടോസ് നടത്തിയിട്ടുണ്ട്. ടീം ബാറ്റ് ചെയ്യാനോ ബൗള്‍ ചെയ്യാനോ തീരുമാനിച്ചു എന്ന ചോദ്യത്തിന് ശേഷം ഉയരേണ്ട ആദ്യ ചോദ്യം ഇതായിരിക്കണം.'

Advertisement

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയുടെ ഭാവി നിര്‍ണയിക്കുന്നതും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ സാധ്യതകളെ ബാധിക്കുന്നതുമായ ഒരു മത്സരത്തില്‍ രോഹിത് 'വിശ്രമം' എടുക്കുന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.

'ഔദ്യോഗികമായി പറയുന്നത് അദ്ദേഹം വിശ്രമിക്കാന്‍ തീരുമാനിച്ചു എന്നാണ്. ആരാധകര്‍ അത് അംഗീകരിക്കുമോ? ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന, ന്യൂസിലാന്‍ഡ് പരമ്പരയ്ക്ക് മുമ്പ് ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന രോഹിത്തിനാണോ വിശ്രമം ആവശ്യം? വിശ്രമം ആവശ്യമുള്ളത് ഈ ടെസ്റ്റ് കളിക്കുന്ന ക്യാപ്റ്റന് (ബുംറ) ആണ്.'

Advertisement

'ഇന്ത്യന്‍ ക്രിക്കറ്റ് സംസ്‌കാരത്തില്‍ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യമാണിത്. മികച്ച ക്രിക്കറ്റ് താരങ്ങളെ ആരാധകര്‍ വളരെയധികം പിന്തുണയ്ക്കുന്നു. എന്നാല്‍ ചില പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഞങ്ങള്‍ അവരോട് വ്യക്തമായി സംസാരിക്കുന്നില്ല. ഈ രഹസ്യസ്വഭാവം മാറ്റേണ്ടതുണ്ട്.' - മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement